കൽപ്പറ്റ: അവധിക്കാലം ആഘോഷമാക്കാൻ കൽപ്പറ്റയിൽ മലബാർ ഗ്രാൻഡ് ഫെസ്റ്റിന് തുടക്കമായി. ബൈപ്പാസ് റോഡിലെ ഫ്ളവർ ഷോ ഗ്രൗണ്ടിലാണ് മലബാർ ഗ്രാൻഡ് ഫെസ്റ്റ് നടക്കുന്നത്. കുടുംബത്തോടൊപ്പം ഉല്ലസിക്കാൻ നിരവധി വിരുന്നുകളാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്.

കുട്ടികൾക്കും മുതിർന്നവർക്കും വിസ്മയക്കാഴ്ച ഒരുക്കുന്ന അവതാർ വേൾഡ്, വന്യമൃഗങ്ങളും വളർത്തുമൃഗങ്ങളും ഉൾപ്പെടെ ഉള്ളവയുടെ വശ്യമനോഹാരിത , അമ്യൂസ്മെൻറ് പാർക്ക് എന്നിവയെല്ലാം കൊണ്ട് സമ്പന്നമാണ് മലബാർ ഗ്രാൻഡ് ഫെസ്റ്റ്. ആഗ്രയിലെ താജ്മഹൽ അതേ മാതൃകയിൽ ഒരുക്കിയതാണ് മലബാർ ഗ്രാൻഡ് ഫെസ്റ്റിലെ ഏറ്റവും വലിയ വിസ്മയം.

ഗൾഫ് നാടുകളിൽ ജനപ്രിയമായ സറൈൽ വാട്ടർഫാൾസ് മറ്റൊരു പ്രത്യേകതയാണ്. വിവിധ ഉൽപ്പന്നങ്ങൾ വിലക്കുറവിൽ വാങ്ങാൻ സ്റ്റാളുകളും ഒരുക്കിയിട്ടുണ്ട്. എല്ലാദിവസവും മൂന്നുമണി മുതൽ രാത്രി ഒമ്പതര വരെയാണ് പ്രവേശനം . മലബാർ ഗ്രാൻഡ് ഫെസ്റ്റിന്റെ ഉദ്ഘാടനം വീട്ടമ്മയായ തെരുവത്ത് ആസ്യ നിർവഹിച്ചു. സ്നേഹ ഇവൻൻ്റ്സ് എം.ഡി. അഫ്സൽ തെരുവത്തും സംരംഭകരും ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.



