സംസ്ഥാനത്ത് ചൂട് കടുക്കുന്നു; 12 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ചൂട് കടുക്കും. ഉയർന്ന താപനിലയുടെ അടിസ്ഥാനത്തിൽ 12 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.ചില ജില്ലകളിൽ ചൂട് 38 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്. 12 ജില്ലകളിലെയെല്ലോ അലർട്ടും പറഞ്ഞിട്ടുണ്ട്. ഇതിനിടയിൽ ചൂടിന് ആശ്വാസമായിക്കൊണ്ട് സംസ്ഥാനത്തെ വിവിധ ജില്ലകളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്നും റിപ്പോർട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ 5 ജില്ലകളിൽ ഗ്രീൻ അലർട്ടും പറഞ്ഞിട്ടുണ്ട്. വടക്കൻ കേരളത്തിലും തെക്കൻ കേരളത്തിലും ഒരുപോലെ മഴയുടെ സാന്നിധ്യം വരും ദിവസങ്ങളിൽ ഉണ്ടാകുമെന്നാണ് സൂചന. മഴ ലഭിക്കുന്നതോടെ അന്തരീക്ഷ ഊഷ്മാവിൽ നേരിയ കുറവുണ്ടാകുമെന്നും പ്രതീക്ഷിക്കുന്നു.

 

ഉയർന്ന താപനില കാരണം മിക്കയിടങ്ങളിലും അസ്വസ്ഥതയുള്ള കാലാവസ്ഥാ തുടരാൻ സാധ്യതയുണ്ടെന്നും പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും നിർദ്ദേശമുണ്ട്. ചൂട് കൂടുന്ന സാഹചര്യത്തിൽ ജാഗ്രതാ നിർദ്ദേശങ്ങൾ പാലിക്കണമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.

 

ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്നും ആയതിനാൽ പൊതുജനങ്ങൾ താഴെ പറയുന്ന നിർദേശങ്ങൾ പാലിക്കേണ്ടതാണെന്നും.

പകൽ 11 മുതല്‍ വൈകുന്നേരം 3 മണി വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തിൽ കൂടുതൽ സമയം തുടർച്ചയായി സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കണമെന്നും. ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുക. പരമാവധി ശുദ്ധജലം കുടിക്കുക.


Join our Whatsapp group for more Live News..
Click to join our Whatsapp group

Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *