സൗദിയിൽ വിഷവാതകം ശ്വസിച്ചു മലയാളി മരിച്ചു

റിയാദ്:ബാത്റൂമിലെ തടസ്സം നീക്കുവാന്‍ ആസിഡ് ഒഴിച്ചു, പൈപ്പിൽ ആസിഡ് ഒഴിച്ച വിവരം അറിയാതെ ബാത്റൂമിൽ പ്രവേശിച്ച് വിഷവാതകം ശ്വസിച്ച് സൗദിയിൽ മലയാളിക്ക് ദാരുണാന്ത്യം. റിയാദിലെ താമസസ്ഥലത്തെ മലിനജല പൈപ്പിലെ തടസ്സം നീക്കാൻ ഉപയോഗിച്ച ആസിഡിൽ നിന്നുള്ള വിഷവാതകം ശ്വസിച്ച് ഗുരുതരാവസ്ഥയിലായി ആശുപത്രിയിൽ പ്രവേശിപ്പിച്ച വേങ്ങര നെടുംപറമ്പ് സ്വദേശി കാങ്കട കടവൻ ഈസ്മായീൽ (51) ആണ് അൽഈമാൻ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരണപ്പെട്ടത്.. അസീസിയയിലെ താമസസ്ഥലത്ത് വെച്ചാണ് അപകടമുണ്ടായത്.

 

‘ഫ്ലാറ്റിലെ മലിനജല പൈപ്പിലെ തടസ്സം മാറ്റാനായി ഒഴിച്ച സൾഫ്യൂരിക് ആസിഡിൽ നിന്നുണ്ടായ അതിശക്തമായ ഗന്ധവും വിഷവാതകവുമാണ് മരണകാരണമായത്.’ പൈപ്പിൽ ആസിഡ് ഒഴിച്ച വിവരം അറിയാതെ ബാത്റൂമിൽ പ്രവേശിച്ച ഈസ്മായീൽ വാതകം ശ്വസിച്ച് ബോധരഹിതനാകുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ച് തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും ചൊവ്വാഴ്ചയോടെ മരണം സംഭവിക്കുക ആയിരുന്നു..


Join our Whatsapp group for more Live News..
Click to join our Whatsapp group


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *