തിരുവനന്തപുരം: നിയമസഭാ മത്സരചിത്രം തെളിഞ്ഞതോടെ പ്രചാരണം കൂടുതൽ സജീവമാക്കി മുന്നണികൾ. നാമനിർദേശ പത്രിക പിൻവലിക്കാനുള്ള സമയം അവസാനിച്ചതിനുശേഷമുള്ള കണക്ക് പ്രകാരം 890 സ്ഥാനാർഥികളാണ് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. 957 സ്ഥാനാർഥികളായിരുന്നു കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മത്സരിച്ചിരുന്നത്. 67 സ്ഥാനാർഥികളുടെ കുറവ് ഇത്തവണയുണ്ടായി. 13 പേർ മത്സരിക്കുന്ന കൊടുവള്ളി മണ്ഡലത്തിലാണ് ഇത്തവണ ഏറ്റവും കൂടുതൽ സ്ഥാനാർഥികൾ. തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ പൂർത്തിയായതായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. ഞായറാഴ്ചയോടെ പോളിങ് ഉദ്യോഗസ്ഥർക്കുള്ള പരിശീലനം പൂർത്തിയാക്കും. സംസ്ഥാനത്താകെ 30,471 പോളിങ് സ്റ്റേഷനുകളാണ് തെരഞ്ഞെടുപ്പിനായി സജ്ജമാക്കുന്നത്
കേരളം പോളിങ് ബൂത്തിലെത്താൻ ഇനി 13 നാൾ; പ്രചാരണം ശക്തമാക്കി മുന്നണികൾ



