പത്താം ക്ലാസ് പരീക്ഷ കഴിഞ്ഞ് സുഹൃത്തുക്കളോടൊപ്പം കനാലിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങിമരിച്ചു

കൊച്ചി: പത്താം ക്ലാസ് പരീക്ഷ പൂർത്തിയാക്കി സുഹൃത്തുക്കളോടൊപ്പം കനാലിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങിമരിച്ചു. പെരുമ്പാവൂർ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിയായ റിനാസ് (15) ആണ് മരിച്ചത്. മൂവാറ്റുപുഴ വളയൻചിറങ്ങരയിലെ പെരിയാർവാലി കനാലിലായിരുന്നു അപകടം.. ബുധനാഴ്ച്ച ഉച്ചയോടെയാണ് സംഭവം നടന്നത്. പരീക്ഷാ തിരക്കുകൾക്ക് ശേഷം സുഹൃത്തുക്കളോടൊപ്പം കുളിക്കാനെത്തിയതായിരുന്നു റിനാസ്. എന്നാൽ കനാലിലെ ശക്തമായ ഒഴുക്കിൽപ്പെട്ട് കുട്ടി താഴേക്ക് പോവുകയായിരുന്നു.

 

റിനാസ് ഒഴുക്കിൽപ്പെടുന്നത് കണ്ട് കൂടെയുണ്ടായിരുന്ന സുഹൃത്തുക്കൾ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ശക്തമായ ഒഴുക്ക് തടസ്സമായി. തുടർന്ന് നാട്ടുകാരും പട്ടിമറ്റത്ത് നിന്നെത്തിയ അഗ്നിരക്ഷാ സേനയും ചേർന്ന് നടത്തിയ  തിരച്ചിലിനൊടുവിൽ അപകടം നടന്ന സ്ഥലത്തിന് കുറച്ചകലെയുള്ള കടവിൽ നിന്ന് മൃതദേഹം കണ്ടെത്തിയത്.


Join our Whatsapp group for more Live News..
Click to join our Whatsapp group

Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *