കൈറ്റ് വിക്ടേഴ്‌സില്‍ മാര്‍ച്ച്‌ 28 മുതല്‍ കെ-ടെറ്റ് ക്ലാസുകള്‍

കേരള ടീച്ചേഴ്‌സ് എലിജിബിലിറ്റി ടെസ്റ്റിന് (കെ-ടെറ്റ്) തയ്യാറെടുക്കുന്നവർക്കായി കൈറ്റ് വിക്ടേഴ്‌സ് ചാനലില്‍ പ്രത്യേക പരിശീലന പരിപാടി മാർച്ച്‌ 28 മുതല്‍ ആരംഭിക്കുന്നു.ലോവർ പ്രൈമറി, അപ്പർ പ്രൈമറി, ഹൈസ്‌ക്കൂള്‍, സ്‌പെഷ്യല്‍ എന്നിങ്ങനെ കെ-ടെറ്റിന്റെ നാലു വിഭാഗങ്ങളിലും പ്രത്യേക ക്ലാസുകളുണ്ടാവും.രാത്രി 8 മണി മുതല്‍ മൂന്നു ക്ലാസുകള്‍ എല്ലാ ദിവസവും സംപ്രേഷണം ചെയ്യും. പുനഃസംപ്രേഷണം അടുത്തദിവസം രാവിലെ 8 മണിക്കാണ്. ക്ലാസുകള്‍ കൈറ്റ് വിക്ടേഴ്‌സിന്റെ യുട്യൂബ് ചാനലായ youtube.com/itsvicters-ലും ലഭ്യമാക്കും.


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *