സ്വർണ വിലയിൽ വൻ വർധനവ്

കൊച്ചി: സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ വർധനവ്. 22 കാരറ്റ് 1 പവൻ സ്വർണത്തിന് 230 രൂപയാണ് വർധിച്ചിരിക്കുന്നത്. ഇന്ന് 1 ഗ്രാം സ്വർണത്തിന് 13,575 രൂപയും 1 പവൻ 22 കാരറ്റ് സ്വർണത്തിന് 1,08,600 രൂപയുമാണ് വില വരുന്നത്. ഇന്നലത്തെ വിലയിൽ നിന്നും 1840 രൂപയാണ് ഇന്ന് ഒറ്റയടിക്ക് കൂടിയിരിക്കുന്നത്.

 

ഇന്നലെ രണ്ട് തവണയാണ് സ്വർണ വിലയിൽ കുറവ് വന്നിരുന്നത്. 1,06,120 രൂപയായിരുന്നു ഇന്നലെ രാവിലെ 1 പവൻ 22 കാരറ്റ് സ്വർണത്തിന്റെ വില. രാത്രിയോടെ 1,06,760 രൂപയായി സ്വർണ വില. ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ പുറത്തുവിട്ട കണക്കുകൾ പ്രകാരമുള്ള നിരക്കുകളാണിത്. അന്താരാഷ്ട്ര വിപണിയിലെ അസ്ഥിരതയാണ് ഈ അപ്രതീക്ഷിത മാറ്റങ്ങൾക്ക് കാരണം. ഇക്കഴിഞ്ഞ മാർച്ച് 23 ന് സ്വർണ വില ഏറ്റവും താഴ്ന്ന് 99,480 എന്ന നിരക്കിലെത്തിയിരുന്നു.


Join our Whatsapp group for more Live News..
Click to join our Whatsapp group


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *