യു.എ.ഇയില്‍നിന്ന് ഇന്ത്യയിലേക്കും തിരിച്ചുമുള്ള ഇന്നത്തെ വിമാന സര്‍വിസുകള്‍

ദുബൈ: പശ്ചിമേഷ്യയിലെ പ്രത്യേക സാഹചര്യങ്ങളെ തുടർന്ന് യു.എ.ഇയിൽ നിന്ന് ഇന്ത്യയിലേക്കും തിരിച്ചുമുള്ള വിമാന സർവിസുകളിൽ എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ്, ഇൻഡിഗോ എന്നീ കമ്പനികൾ ഇന്നത്തെ (മാർച്ച് 29) പുതുക്കിയ വിവരങ്ങൾ പുറത്തുവിട്ടു. എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും ദുബൈ, അബൂദബി, ഷാർജ എന്നിവിടങ്ങളിൽ നിന്ന് ഇന്ത്യയിലെ പ്രധാന നഗരങ്ങളിലേക്ക് 16 അഡ്ഹോക്ക് സർവിസുകൾ ഉൾപ്പെടെ 30 ഷെഡ്യൂൾഡ്, നോൺഷെഡ്യൂൾഡ് വിമാനങ്ങൾ സർവിസ് നടത്തും. അധികൃതരുടെ അനുമതിക്കും സ്ലോട്ടുകളുടെ ലഭ്യതയ്ക്കും വിധേയമായിട്ടായിരിക്കും സർവിസുകൾ

 

ഇന്നത്തെ എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് സർവിസുകൾ:

 

◾ ദുബൈ: എയർ ഇന്ത്യ ഡൽഹി; എയർ ഇന്ത്യ എക്സ്പ്രസ് ഡൽഹി (നോൺഷെഡ്യൂൾഡ്).

◾അബുദാബി: എയർ ഇന്ത്യ എക്സ്പ്രസ്

◾ഡൽഹി, കോഴിക്കോട്, മംഗളൂരു, മുംബൈ (നോൺഷെഡ്യൂൾഡ്).

◾ഷാർജ: എയർ ഇന്ത്യ എക്‌സ്പ്രസ് അമൃത്സർ, കണ്ണൂർ (നോൺഷെഡ്യൂൾഡ്).

◾റാസൽഖൈമ, അൽ ഐൻ: സർവിസുകളില്ല

താല്ക്കാലികമായി സർവീസ് നിർത്തിവച്ചതുമൂലം പ്രയാസമനുഭവിക്കുന്ന യാത്രക്കാർക്ക് അധിക നിരക്കില്ലാതെ ടിക്കറ്റ് മാറ്റിയെടുക്കാനോ, ടിക്കറ്റ് തുക മുഴുവനായി തിരികെ ലഭിക്കാനോ അവസരമുണ്ട്. എയർ ഇന്ത്യ യാത്രക്കാർക്ക് airindia.com എന്ന വെബ്സൈറ്റ് വഴിയോ +91 1169329333 / +91 1169329999 എന്നീ നമ്പറുകളിലോ ബന്ധപ്പെടാം.

 

എയർ ഇന്ത്യ എക്‌സ്പ്രസ് യാത്രക്കാർക്ക് വാട്സ്ആപ്പിലെ ടിയ (Tia) അസിസ്റ്റന്റ് വഴി (+91 63600 12345) ടിക്കറ്റ് വിവരങ്ങൾ അറിയാനും മാറ്റങ്ങൾ വരുത്താനും സാധിക്കും.

 

ഇൻഡിഗോയുടെ ഗൾഫ് സർവീസുകൾ മുൻനിശ്ചയിച്ച പ്രകാരം തന്നെ നടക്കുമെന്ന് കമ്പനി അറിയിച്ചു. യാത്രക്കാർ വിമാനങ്ങളുടെ തത്സമയ വിവരങ്ങൾ പരിശോധിക്കണം. മാർച്ച് 29ലെ ഇൻഡിഗോ സർവീസുകൾ താഴെ പറയുന്നവയാണ്:

 

മുംബൈ – അബുദാബി: 6E 1401, 6E 1413

അബുദാബി – മുംബൈ: 6E 1402, 6E 1414

ഡൽഹി – അബുദാബി: 6E 1405

അബുദാബി – ഡൽഹി: 6E 1406

ഹൈദരാബാദ് – ഷാർജ: 6E 1421

മുംബൈ – ദുബൈ: 6E 1453

ദുബൈ – മുംബൈ: 6E 1454

 

യാത്രക്കാർക്ക് വിവരങ്ങൾ കൃത്യമായി ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ രജിസ്റ്റർ ചെയ്ത‌ മൊബൈൽ നമ്പറുകൾ വഴി വിമാനക്കമ്പനികൾ നേരിട്ട് ബന്ധപ്പെടുന്നുണ്ട്


Join our Whatsapp group for more Live News..
Click to join our Whatsapp group

Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *