വിഷു പ്രമാണിച്ച്‌ മംഗ്ളൂരു – ചെന്നൈ എഗ്മോര്‍ സ്പെഷ്യല്‍ ട്രെയിനുകള്‍; സമയവിവരങ്ങള്‍ അറിയാം

വിഷു അവധിക്കാലത്തെ യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് മംഗ്ളൂരു സെൻട്രലില്‍ നിന്ന് ചെന്നൈ എഗ്മോറിലേക്ക് റെയില്‍വേ സ്പെഷ്യല്‍ ട്രെയിൻ സർവീസുകള്‍ പ്രഖ്യാപിച്ചു.ഏപ്രില്‍ മാസത്തിലെ ഉത്സവ തിരക്ക് കുറയ്ക്കുന്നതിനായി ഓരോ ദിശയിലേക്കും രണ്ട് സർവീസുകള്‍ വീതമാണ് നിലവില്‍ അനുവദിച്ചിരിക്കുന്നത്. ഇതുസംബന്ധിച്ച അറിയിപ്പ് പാലക്കാട് റെയില്‍വേ ഡിവിഷൻ പബ്ലിക് റിലേഷൻസ് ഓഫീസർ ബി ദേവദാനം പുറത്തിറക്കി.

 

സമയക്രമവും തീയതികളും

 

◾ട്രെയിൻ നമ്പർ 06126 മംഗ്ളൂരു സെൻട്രല്‍ – ചെന്നൈ എഗ്മോർ ഫെസ്റ്റിവല്‍ സ്പെഷ്യല്‍ എക്സ്പ്രസ് ഏപ്രില്‍ 6, 13 (തിങ്കളാഴ്ചകളില്‍) വൈകുന്നേരം 4 മണിക്ക് മംഗ്ളൂരു സെൻട്രലില്‍ നിന്ന് പുറപ്പെടും. പിറ്റേന്ന് രാവിലെ 10.30-ന് ഈ ട്രെയിൻ ചെന്നൈ എഗ്മോറില്‍ എത്തിച്ചേരും.

 

◾മടക്കയാത്രയ്ക്കായി ട്രെയിൻ നമ്പർ 06125 ചെന്നൈ എഗ്മോർ – മംഗ്ളൂരു സെൻട്രല്‍ ഫെസ്റ്റിവല്‍ സ്പെഷ്യല്‍ എക്സ്പ്രസ് ഏപ്രില്‍ 7, 14 (ചൊവ്വാഴ്ചകളില്‍) ഉച്ചയ്ക്ക് 2 മണിക്ക് ചെന്നൈ എഗ്മോറില്‍ നിന്ന് പുറപ്പെടും. പിറ്റേന്ന് രാവിലെ 6.50-ന് ട്രെയിൻ മംഗ്ളൂരു സെൻട്രലില്‍ എത്തിച്ചേരും.

 

കേരളത്തിലെ സ്റ്റോപ്പുകള്‍

 

◾മംഗ്ളൂരില്‍ നിന്ന് പുറപ്പെടുന്ന ട്രെയിനിന്റെ കേരളത്തിലെ പ്രധാന സ്റ്റേഷനുകളിലെ സമയക്രമം താഴെ നല്‍കുന്നു:

 

◾കാസർകോട്: 16.52

 

◾കാഞ്ഞങ്ങാട്: 17.10

 

◾പയ്യന്നൂർ: 17.33

 

◾കണ്ണൂർ: 18.07

 

◾തലശ്ശേരി: 18.30

 

◾വടകര: 18.49

 

◾കോഴിക്കോട്: 19.32

 

◾തിരൂർ: 20.11

 

◾ഷൊർണൂർ ജംഗ്ഷൻ: 21.30

 

◾പാലക്കാട് ജംഗ്ഷൻ: 22.57

 

പാലക്കാടിന് ശേഷം പോടനൂർ, തിരുപ്പൂർ, ഈറോഡ്, സേലം, ജോലാർപേട്ട, കാട്പാടി, ഷോളിംഗർ, അരക്കോണം, തിരുവള്ളൂർ, പേരാമ്പൂർ വഴിയാണ് ചെന്നൈ എഗ്മോറില്‍ എത്തിച്ചേരുന്നത്.

 

കോച്ച്‌ സജ്ജീകരണം

 

യാത്രക്കാരുടെ സൗകര്യത്തിനായി വിപുലമായ സജ്ജീകരണങ്ങളോടെയാണ് സ്പെഷ്യല്‍ ട്രെയിൻ സർവീസ് നടത്തുന്നത്. രണ്ട് എസി ടു ടയർ കോച്ചുകള്‍, എട്ട് എസി ത്രീ ടയർ കോച്ചുകള്‍, ആറ് സ്ലീപ്പർ ക്ലാസ് കോച്ചുകള്‍, നാല് സെക്കൻഡ് ക്ലാസ് ജനറല്‍ കോച്ചുകള്‍ എന്നിവയ്ക്ക് പുറമെ അംഗപരിമിത സൗഹൃദമായ ലഗേജ് കം ബ്രേക്ക് വാൻ കോച്ചും ഒരു ജനറേറ്റർ കാർ കോച്ചും ട്രെയിനിലുണ്ടാകും.വിഷു അവധിക്ക് നാട്ടിലേക്ക് വരാനും മടങ്ങാനും ടിക്കറ്റ് ലഭിക്കാതെ പ്രയാസപ്പെടുന്ന നൂറുകണക്കിന് യാത്രക്കാർക്ക് ഈ സ്പെഷ്യല്‍ സർവീസുകള്‍ വലിയ ആശ്വാസമാകും.

 


Join our Whatsapp group for more Live News..
Click to join our Whatsapp group

Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *