ന്യൂഡൽഹി:പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് ആവശ്യത്തിന് ഭക്ഷ്യധാന്യ ശേഖരം ഉണ്ടെന്ന് കേന്ദ്ര സർക്കാർ. ന്യൂഡൽഹിയിൽ പശ്ചിമേഷ്യയിലെ സമീപകാല സംഭവവികാസങ്ങളെക്കുറിച്ചുള്ള അന്തർ-മന്ത്രാലയ വാർത്താസമ്മേളനത്തിൽ ഉപഭോക്തൃ കാര്യ വകുപ്പ് അഡീഷണൽ സെക്രട്ടറി അനുപം മിശ്രയാണ് ഇക്കാര്യം അറിയിച്ചത്. അവശ്യസാധനങ്ങളുടെ വിലയും വിതരണവും ഉൾപ്പെടെ സർക്കാർ നിരീക്ഷിച്ചുവരുന്നതായും അദ്ദേഹം പറഞ്ഞു.



