സംസ്ഥാനം നാളെ പോളിംഗ് ബൂത്തിലേക്ക്; ഇന്ന് നിശബ്ദ പ്രചാരണം

സംസ്ഥാനം നാളെ പോളിംഗ് ബൂത്തിലെത്താനിരിക്കെ ഇന്ന് നിശബ്ദപ്രചാരണം. വോട്ടർമാരെ നേരിട്ട് കണ്ട് അവസാനവട്ട വോട്ടുറപ്പിക്കാനുള്ള തീരുമാനമായിരിക്കും ഇന്ന് സ്ഥാനാർത്ഥികൾ. ഇതിനിടെ വിവിധ ബൂത്തുകളിലേക്കുള്ള പോളിംഗ് സാമഗ്രികളുടെ വിതരണം ഇന്ന് നടക്കും. അതത് മണ്ഡലങ്ങളിൽ സജ്ജീകരിച്ചിട്ടുള്ള വിതരണ കേന്ദ്രങ്ങളിൽ രാവിലെ എട്ട്മണി മുതലാണ് വിതരണം ആരംഭിക്കുക. (ഇന്ന് നിശബ്ദ പ്രചാരണം)

 

48 മണിക്കൂർ സൈലൻസ് പിരിയഡിനും പോൾ ദിവസത്തിലെ ഡ്രൈ ഡേ പ്രഖ്യാപനത്തിനും നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്. 100 മീറ്റർ പരിധിയിൽ പ്രചാരണം, മൈക്ക്, ലൗഡ്‌സ്പീക്കർ ഉപയോഗം എന്നിവ കർമ്മമായി നിരോധിച്ചിരിക്കുന്നു. പോൾ ദിവസം ശമ്പളത്തോടു കൂടിയ അവധി ആയി പ്രഖ്യാപിച്ചിട്ടുണ്ട്. പോളിംഗ്, ഡിസ്ട്രിബ്യൂഷൻ, റിസപ്ഷൻ കേന്ദ്രങ്ങളായ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

 

സമ്മതിദായകർ ബൂത്തിൽ വോട്ട് രേഖപ്പെടുത്തുന്നതിന് ബി.എൽ.ഒ നൽകിയ വോട്ടർ സ്ലിപ്പ് മാത്രം മതിയാകില്ല എന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശിച്ച തിരിച്ചറിയൽ രേഖകളിൽ ഏതെങ്കിലും ഒരെണ്ണം നിർബന്ധമായും കയ്യിൽ കരുതേണ്ടതുമാണ്.

 

ഏപ്രിൽ 29 വരെ എക്‌സിറ്റ് പോൾ, ഒപ്പീനിയൻ പോൾ നിരോധിച്ചിട്ടുണ്ട്. നിരോധനം മറികടന്ന് ഏതെങ്കിലും വിധത്തലുളള എക്‌സിറ്റ് പോൾ, അഭിപ്രായ സർവേകൾ പ്രസിദ്ധീകരണങ്ങളും ഇലക്ഷൻ കമ്മീഷൻ ഓഫ് ഇന്ത്യ മുഖേനയുളള നടപടികൾക്ക് വിധേയമാകുന്നതാണെന്നും കളക്ടർ പറഞ്ഞു.


Join our Whatsapp group for more Live News..
Click to join our Whatsapp group


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *