മൈസൂരു:മൈസുരുവിന് സമീപം ബന്നൂരിൽ ചെക്ക്ഡാമിൽ കാണാതായ കാര്യമ്പാടി പെലച്ചിക്കൽ ഷാജഹാന്റെ മകൻ ഷബ്നാസിൻ്റെ മൃതദേഹം കണ്ടെത്തി. തുർക്കി ജീവൻ രക്ഷാസമിതി പ്രവർത്തകരാണ് മൃതദേഹം കണ്ടെത്തിയത്.

മൈസൂരുവിൽ എൽ.എൽ.ബി വിദ്യാർത്ഥിയാണ് ഷബ്നാസ്. സുഹൃത്തുക്കൾക്കൊപ്പം സ്ഥലം സന്ദർശിക്കാൻ പോയപ്പോഴാണ് അപകടമെന്നാണ് വിവരം മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി ഹോസ്പിറ്റലിലേക്ക് മാറ്റി.





