സിലിണ്ടറുകളുടെ വിലവർധന; താഴുവീണ് വഴിയോര ഭക്ഷണശാലകൾ

ആഴ്ചകളായി തുടരുന്ന പാചകവാതക സിലിണ്ടർ പ്രതിസന്ധിയിൽ തട്ടുകടകളും (വഴിയോര ഭക്ഷണശാല) ഇല്ലാതാവുകയാണ്. വാണിജ്യ സിലിണ്ടറുകളുടെ വിലവർധനവിനു പുറമേ സിലി ണ്ടറുകളുടെ ലഭ്യതക്കുറവുമാണ് ഹോട്ടലുകളെയും ഭക്ഷണ ശാലകളെയും പ്രതിസന്ധിയിലാക്കുന്നത്.

ഒരു മാസം മുമ്പ് വരെ 2,000 രൂപയുണ്ടായിരുന്ന വാണിജ്യ സിലിണ്ടറുകൾക്ക് ഇപ്പോൾ 4,500 രൂപയോളം നൽകേണ്ട സ്ഥിതിയാണ്. വൻകിട ഹോട്ടലുകൾ അമിത വില കൊടുത്ത് സിലിണ്ടറുകൾ വാങ്ങുമ്പോഴും ചെറുകിട ഭക്ഷണശാലകൾക്ക് ഇത് താങ്ങാവുന്നതി ലപ്പുറമാണ്.സിലിണ്ടർ വിലവർധനവിൽ ഹോട്ടലുകളും ചായക്കടകളുമെല്ലാം വിറകടുപ്പിലേക്കും മണ്ണെണ്ണ സ്റ്റൗവിലേക്കും മാറുമ്പോഴും വഴിയോര ഭക്ഷണശാലകൾ പ്രതിസന്ധിയിലായിരിക്കുയാണ്. തട്ടുകടകൾക്ക് പുറമെ വഴിയോരങ്ങളിലും നഗരത്തിലെ റോഡരുകളിലും കണ്ടിരുന്ന എണ്ണപലഹാര വണ്ടികളും പൂട്ടിപോവുന്നുണ്ട് .

 

ഹോട്ടലുകളും ചായക്കടകളുമെല്ലാം ചായക്കും എണ്ണക്കടികൾക്കും ഭക്ഷണ സാധന ങ്ങൾക്കുമെല്ലാം വില വർധിപ്പിച്ചു മുന്നോട്ടു കൊണ്ടുപോകുമ്പോഴും തട്ടുകടക്കാരും എണ്ണ പലഹാരവണ്ടികളും എന്ത് ചെയ്യണമെന്നറിയാത്തസ്ഥിതിയിലാണ്.

അമിതവില നൽകി വാണിജ്യ സിലിണ്ടറുകൾ വാങ്ങി പലഹാരങ്ങൾക്കും ഭക്ഷണസാ ധനങ്ങൾക്കും വില വർധിപ്പിച്ചു മുന്നോട്ടു കൊണ്ടുപോകാമെന്ന് വെച്ചാൽ കച്ചവടത്തെ സാരമായി ബാധിക്കുമെന്നതിനാൽ പലരും കടകൾ അടച്ചിട്ടിരിക്കുകയാണ്. സന്ധ്യ മയങ്ങുന്നതോടെ ആരംഭിച്ച് രാത്രി 12 മണി വരെ രുചികരമായ ഭക്ഷണം നൽകിയിരുന്ന തട്ടുകടകൾ പലതും പൂട്ടിയതോടെ വർഷങ്ങളായി ഉപജീവനത്തിനായി പാതയോരങ്ങളിൽ കച്ചവടം നടത്തിയിരുന്ന കുടുംബങ്ങൾ പലതും ജീവിതം മുന്നോട്ടു കൊണ്ടുപോകാനാവാത്തസ്ഥിതിയിലാണ്.

ദിവസങ്ങളായി തുടരുന്ന പാചകവാതക വിലവർധനവിൽ വീട്ടകങ്ങളിൽ ഉണ്ടാകുന്ന പ്രതിസന്ധിക്ക് പുറമേ വൻകിട ഹോട്ടലുകളും ഭക്ഷണശാലകളും മാത്രമല്ല വഴിയോര തട്ടുകടകളും സിലിണ്ടർ വില വർദ്ധനവിൽ ഇല്ലാതാവുന്നത് വരും നാളുകളിൽ ഇത്തരം കടകളെ ആശ്രയിച്ചു കഴിയുന്ന നിരവധി ആളുകളെ പ്രതിസന്ധിയിലാക്കും


Join our Whatsapp group for more Live News..
Click to join our Whatsapp group

Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *