മട്ടന്നൂർ: കണ്ണൂർ മട്ടന്നൂരിൽ ഭക്ഷ്യവിഷബാധയെ തുടർന്ന് വയോധികൻ മരിച്ചു. ചികിത്സയിൽ കഴിഞ്ഞിരുന്ന കാര സ്വദേശി വിജയൻ (70) ആണ് മരിച്ചത്. കാരപുതിയോടത്ത് മടപ്പുര ക്ഷേത്രോത്സവത്തിനിടെ ഭക്ഷണം കഴിച്ചവർക്കാണ് ഭക്ഷ്യവിഷ ബാധയേറ്റത് എന്നാണ് കരുതുന്നത്. എന്നാൽ, ഇതിനെ കുറിച്ചുള്ള ഔദ്യോഗിക വിവരങ്ങൾ വന്നാലെ മരണ കാര്യങ്ങൾ അറിയാൻ കഴിയുകയൊള്ളു. 350ലേറെ പേർ ചികിത്സ തേടിയിട്ടുണ്ട്. കുട്ടികൾക്കും പ്രായമായവർക്കും പനി വന്നതോടെയാണ് പലരും ആശുപത്രയിലെത്തിയത്. കാര, കല്ലേരിക്കര, പേരാവൂർ തുടങ്ങിയ പ്രദേശങ്ങളിൽനിന്നുള്ളവർക്കാണ് ഭക്ഷ്യ വിഷബാധ.
ഭക്ഷ്യവിഷബാധ; മട്ടന്നൂരിൽ വയോധികൻ മരിച്ചു; 350ലേറെ പേർ ചികിത്സ



