കരസേന അഗ്നിവീർ ജനറൽ ഡ്യൂട്ടി (വനിതകൾ) റാലി 27ന് മൈസൂരുവിൽ

കരസേനയിലേക്കുള്ള അഗ്നിവീർ ജനറൽ ഡ്യൂട്ടി (വനിത മിലിട്ടറി പൊലിസ്) റിക്രൂട്ട്മെന്റ് ഈ മാസം 27ന്. കർണാടക മൈസൂരുവിലെ ചാമുണ്ടി വിഹാർ സ്റ്റേഡിയത്തിൽവെച്ചാണ് റാലി നടക്കുക. കേരളം, കേന്ദ്രഭരണ പ്രദേശങ്ങളായ ലക്ഷദ്വീപ്, മാഹി എന്നിവിടങ്ങളിൽ നിന്നും ഷോർട്ട്ലിസ്റ്റ് ചെയ്ത വനിത ഉദ്യോഗാർഥികൾക്ക് റാലിയിൽ പങ്കെടുക്കാം.

 

2025 ജൂൺ 30 മുതൽ ജൂലൈ 10 വരെ ഓൺലൈനായി നടത്തിയ കോമൺ എൻട്രൻസ് പരീക്ഷ (CEE) യുടെ അടിസ്ഥാനത്തിലാണ് ഉദ്യോഗാർഥികളെ ഷോർട്ട് ലിസ്റ്റ് ചെയ്തത്. www.joinindianarmy.nic.in 2 ഫലം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഷോർട്ട് ലിസ്റ്റ് ചെയ്തവരുടെ ഇമെയിലിലേക്ക് അഡ്മിറ്റ് കാർഡ് അയച്ചിട്ടുണ്ട്. ഉദ്യോഗാർഥികൾക്ക് വെബ്സൈറ്റിൽ കയറി ലോഗിൻ ചെയ്‌ത്‌ റാലിക്കുള്ള അഡ്‌മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാം. ആർമിയുടെ വിവിധ വിഭാഗങ്ങളിൽ ചേരുന്നതിനുള്ള പ്രായം, വിദ്യാഭ്യാസ യോഗ്യത, മറ്റ് മാനദണ്ഡങ്ങൾ എന്നിവയുടെ വിശദാംശങ്ങൾ വെബ്സൈറ്റിൽ ലഭ്യമാണ്.

 

സിഇഇ പരീക്ഷയിലെ മാർക്കിന്റെയും, റാലിയിലെ വൈദ്യപരിശോധനയുടെയും അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ് നടക്കുക. ഉദ്യോഗാർഥികൾ തട്ടിപ്പുകാരുടെയും, ഇടനിലക്കാരുടെയും ഇരകളാവരുതെന്നും ഔദ്യോഗിക അറിയിപ്പുകൾ മാത്രം സ്വീകരിക്കണമെന്നും ഇന്ത്യൻ ആർമി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.


Join our Whatsapp group for more Live News..
Click to join our Whatsapp group

Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *