തിരുവനന്തപുരം: 2026-27 അധ്യയന വർഷത്തെ എൻജിനീയറിങ്, ഫാർമസി കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷാ തീയതികൾ പ്രവേശന പരീക്ഷാ കമ്മീഷണർ പ്രസിദ്ധീകരിച്ചു (KEAM 2026 Exam Dates). കമ്പ്യൂട്ടർ അധിഷ്ഠിതമായാണ് (CBT) പരീക്ഷകൾ നടക്കുന്നത്.
പരീക്ഷാ സമയക്രമം:
എൻജിനീയറിങ് പ്രവേശന പരീക്ഷ:
തീയതി: ഏപ്രിൽ 17 മുതൽ ഏപ്രിൽ 22 വരെ.
സമയം: ഉച്ചയ്ക്ക് 2:00 മുതൽ 5:00 വരെ.
ഫാർമസി പ്രവേശന പരീക്ഷ:
തീയതി: ഏപ്രിൽ 18 മുതൽ ഏപ്രിൽ 20 വരെ.
സമയം: രാവിലെ 10:00 മുതൽ 11:30 വരെ (സെക്ഷൻ I).
വിദ്യാർത്ഥികൾ ശ്രദ്ധിക്കാൻ:
എൻജിനീയറിങ് പരീക്ഷയിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികൾ പരീക്ഷ തുടങ്ങുന്നതിന് രണ്ട് മണിക്കൂർ മുമ്പ് പരീക്ഷാ കേന്ദ്രത്തിൽ റിപ്പോർട്ട് ചെയ്യേണ്ടതാണ്.
വിശദവിവരങ്ങൾക്കായി പ്രവേശന പരീക്ഷാ കമ്മീഷണറുടെ ഔദ്യോഗിക വെബ്സൈറ്റായ www.cee.kerala.gov.in സന്ദർശിക്കുക. സഹായങ്ങൾക്കായി 0471 2332120, 2338487 എന്നീ ഹെൽപ്പ് ലൈൻ നമ്പറുകളിലും ബന്ധപ്പെടാവുന്നതാണ്.



