12 ജില്ലകളിൽ ഇന്ന് കൊടും ചൂട് ; സാധാരണയേക്കാൾ മൂന്ന് ഡിഗ്രി വരെ ഉയരും മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഇടുക്കിയും വയനാടും ഒഴികെ മറ്റു 12 ജില്ലകളിലും കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഉയർന്ന താപനില മുന്നറിയിപ്പ് പുറപ്പെടുവിച്ചു. താപനില സാധാരണയേക്കാൾ മൂന്ന് ഡിഗ്രി വരെ ഉയരുമെന്നാണ് മുന്നറിയിപ്പ്. കൊടുംചൂട് മാറ്റമില്ലാതെ തുടരുകയാണ്. ഇന്നലെ പാലക്കാട് ജില്ലയിൽ 40 ഡിഗ്രി താപനില രേഖപ്പെടുത്തി. മറ്റെല്ലാ ജില്ലകളിലും ഇന്നലെ പകൽ 35 ഡിഗ്രിക്കു മുകളിലാണ് താപനില രേഖപ്പെടുത്തിയത്.

 

ഇന്ന് താപനില സാധാരണയേക്കാൾ മൂന്ന് ഡിഗ്രി വരെ ഉയരുമെന്നാണ് മുന്നറിയിപ്പ്. പാലക്കാട് ജില്ലയിൽ 40 ഡിഗ്രി, കൊല്ലത്ത് 38 ഡിഗ്രി, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ 37 ഡിഗ്രി, തിരുവനന്തപുരത്ത് 36 ഡിഗ്രി സെൽഷ്യസ് വരെയും താപനില ഉയരുമെന്നാണ് മുന്നറിയിപ്പ്. പകൽ 11 മുതൽ 3 മണി വരെ നേരിട്ട് ശരീരത്തിൽ കൂടുതൽ സമയം തുടർച്ചയായി സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കണമെന്ന് മുന്നറിയിപ്പ്.


Join our Whatsapp group for more Live News..
Click to join our Whatsapp group


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *