കൊടുവള്ളി: കച്ചേരി മുക്കിൽ സ്കൂട്ടറിൽ കാറിടിച്ച് യുവതിക്ക് ദാരുണാന്ത്യം. സ്കൂട്ടർ രണ്ടായി മുറിഞ്ഞു.മറിവീട്ടിൽ താഴം സ്വദേശിനി പറയരുകണ്ടി ഹഫ്സത്ത് ( ഉമ്മു -39 ) ആണ് മരിച്ചത്. കിഴക്കോത്ത് കച്ചേരിമുക്കിൽ ഇന്നലെ ഉച്ചക്ക് രണ്ടരയോടെയായിരുന്നു അപകടം. എളേറ്റിൽ നിന്നും കൊടുവള്ളിയിലേക്ക് വരികയായിരുന്ന സ്കൂട്ടറിൽ എതിരെ വശം തെറ്റിച്ചു വന്ന കാർ ഇടിക്കുകയായിരന്നു. ഇടിയുടെ ആഘാതത്തിൽ സ്കൂട്ടർ രണ്ടായി മുറിഞ്ഞു. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഭർത്താവ് : റഷീദ് അട്ടക്കുളങ്ങര കരുവൻപൊയിൽ.
മക്കൾ: മുഹമ്മദ് സിനാൻ,ആയിഷ ഹന്ന.
മാതാവ്: ആയിഷക്കുട്ടി


