സദയം ചാരിറ്റബിൾ ട്രസ്റ്റ് ബോചെ അവാർഡ് എം. ശിവന്

കോഴിക്കോട്: സംസ്ഥാനത്തെ മികച്ച ജീവകാരുണ്യ പ്രവർത്തനത്തിനുള്ള 2025 ലെ സദയം ചാരിറ്റബിൾ ട്രസ്റ്റ് ബോചെ അവർഡ് കോഴിക്കോട് കോട്ടൂളി സ്വദേശിയും കേന്ദ്ര ആഭ്യന്തര മന്ത്രാലയം റിട്ട. ഓഫീസറുമായ എം. ശിവന്. കാൽലക്ഷം രൂപയും പ്രശസ്തി പത്രവും മെമെന്റോയുമടങ്ങിയ അവാർഡ് മെയ് 10 ന് കോഴിക്കോട്ട് നടക്കുന്ന ചടങ്ങിൽ സമർപ്പിക്കും. കുടുംബങ്ങളിൽ നിന്ന് വേർപെട്ടു പോയവരെ തിരികെയെത്തിച്ച് കാരുണ്യത്തിന്റെ ഉദാത്ത മാതൃകയാകുകയാണ് കെ.ശിവൻ. കഴിഞ്ഞ പത്ത് വർഷത്തിനുള്ളിൽ 450 ഓളം ആളുകളെ വീട്ടിലെത്തിക്കാൻ ശിവന് കഴിഞ്ഞു.

സാംസ്ക്കാരിക പ്രവർത്തകനും അധ്യാപകനുമായ പി. മുഹമ്മദ്, മുതിർന്ന മാധ്യമ പ്ര വർത്തകരായ കെ. മോഹൻദാസ്, സർവ്വദമനൻ കുന്ദമംഗലം, സാമൂഹിക പ്രവർത്തക നും റിട്ട. പോലീസ് ഓഫീസറുമായ എ. വിശ്വനാഥക്കുറുപ്പ്, ട്രസ്റ്റ് ജനറൽ കൺവീനർ പി. ശിവപ്രസാദ് എന്നീ ജൂറികളാണ് അവാർഡ് ജേതാവിനെ നിർണയിച്ചത്.

 

കെ. ശിവൻ

 

നഷ്ട്‌ടപ്പെട്ടെന്ന് കരുതിയ പ്രിയപ്പെട്ടവരെ ഒന്നിപ്പിച്ച്, കാരുണ്യത്തിന്റെ ഉദാത്ത മാതൃകയാകുകയാണ് കെ. ശിവൻ. കുടുംബങ്ങളിൽ നിന്ന് വേർപെട്ടു പോയവരെ തിരികെയെത്തിച്ച് നിറ സ്നേഹമാകൽ. കോഴിക്കോട് കോട്ടുളി സ്വദേശിയും കേന്ദ്ര ആഭ്യന്തര മന്ത്രാലയം റിട്ട. ഓഫീസറുമായ കെ. ശിവൻ്റെ കഴിഞ്ഞ പത്ത് വർഷമായുള്ള ജീവിതചര്യ അതാണ്. പല കാരണങ്ങളാൽ കുടുംബങ്ങളിൽ നിന്ന് പേർപെട്ട് ദൂരയിടങ്ങളിൽ ആയിപ്പോയവരെ കണ്ടെത്തുക. അവരുടെ വീട്ടുകാരെ കണ്ടെത്തി നിരന്തരം സംസാരിക്കുക. ഒടുവിൽ ഒന്നിപ്പിക്കുക. മാസങ്ങൾ നീണ്ട യത്നമാണിത്. വീട്ടുകാരെ കണ്ടെത്താനുള്ള നീക്കം എല്ലായ്പ്പോഴും വിജയിക്കണമെന്നില്ല. കാരണം, വേർപെട്ടു പോയവർ മിക്കവാറും മാനസികസ്വാസ്ഥ്യമുള്ളവരോ, ഓർ മകൾ നഷ്ടപ്പെട്ടവരോ, വ്യദ്ധരോ, കുട്ടികളോ, രോഗികളോ, ആയിരിക്കും.

ഇവർ താമസിക്കുന്ന ഇടങ്ങളാകട്ടെ കുതിരവട്ടം പോലുള്ള മാനസികാരോഗ്യ കേന്ദ്രങ്ങളോ, സർക്കാർ/ സ്വകാര്യ നിയന്ത്രണത്തിലുള്ള ആശ്രയ കേന്ദ്രങ്ങളോ ആയിരിക്കും. വലിയ ശ്രമങ്ങളിലൂടെ കഴിഞ്ഞ പത്ത് വർഷത്തിനുള്ളിൽ 450 ഓളം ആളുകളെ വീട്ടിലെത്തിക്കാൻ ശിവന് കഴിഞ്ഞു എന്നത് മഹദ് കാര്യം. ഭാര്യ: കോമളവല്ലി. മക്കൾ: ദീലീപ്‌കുമാർ, ദീപ.

 

മറ്റുകാരുണ്യ പ്രവർത്തനങ്ങളിൽക്കൂടി ഇടപെട്ട് സഹജീവി സ്നേഹത്തിന്റെ തുടിയ്ക്കുന്ന മാതൃകയായ കെ. ശിവന് സദയം ബോചെ അവാർഡ് സാദരം സമർപ്പിക്കുന്നു.


Join our Whatsapp group for more Live News..
Click to join our Whatsapp group

Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *