സംസ്ഥാനത്ത് പീക് മണിക്കൂറുകളിലെ വൈദ്യുതി ഉപയോഗം ക്രമീകരിച്ച് ഉപഭോക്താക്കൾ സഹകരിക്കണമെന്ന് കെ എസ് ഇ ബി.

സംസ്ഥാനത്ത് പീക് മണിക്കൂറുകളിലെ വൈദ്യുതി ഉപയോഗം ക്രമീകരിച്ച് ഉപഭോക്താക്കൾ സഹകരിക്കണമെന്ന് കെ എസ് ഇ ബി. വേനൽച്ചൂട് ക്രമാതീതമായി വർദ്ധിച്ച സാഹചര്യത്തിൽ പീക്ക് സമയ വൈദ്യുതി ഉപയോഗം ഈ മാസം 18ന് സർവ്വകാല റെക്കോർഡായ 117.16 ദശലക്ഷം യൂണിറ്റായിരുന്നു. വൈകുന്നേരം 6നും രാത്രി 11നുമിടയിൽ വൈദ്യുതി ഉപയോഗം പരമാവധി കുറയ്ക്കണം. ആറു മണിക്കുശേഷം പമ്പ് സെറ്റ്, ഇൻഡക്ഷൻ സ്റ്റൗ, വാട്ടർ ഹീറ്റർ, ഇസ്തിരിപ്പെട്ടി, വാഷിംഗ് മെഷീൻ, എ സി തുടങ്ങിയ ഉപകരണങ്ങളുടെ ഉപയോഗവും വൈദ്യുതി വാഹന ചാർജിങ്ങും കുറയ്‌ക്കേണ്ടതാണ്.

 

 


Join our Whatsapp group for more Live News..
Click to join our Whatsapp group


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *