പട്ടിക വര്‍ഗ്ഗ വികസന വകുപ്പിന്റെ കീഴില്‍ വയനാട് ജില്ലയില്‍ മാനന്തവാടി നല്ലൂര്‍നാട് പ്രവര്‍ത്തിക്കുന്ന അംബേദ്കര്‍ മെമ്മോറിയല്‍ മോഡല്‍ റെസിഡന്‍ഷ്യല്‍ ഗവ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ 2026-2027 അധ്യയനവര്‍ഷം ആറാം ക്ലാസ്സില്‍ സീറ്റുകള്‍ ഒഴിവുണ്ട്. പട്ടിക വര്‍ഗ്ഗ/ പട്ടിക ജാതി വിഭാഗത്തില്‍പെട്ട താല്പര്യമുള്ള ആണ്‍കുട്ടികളുടെ രക്ഷിതാക്കളില്‍ നിന്നും അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷകരുടെ വാര്‍ഷിക വരുമാന പരിധി രണ്ടു ലക്ഷം രൂപയില്‍ കവിയരുത്. താല്പര്യമുള്ളവര്‍ കുട്ടികളുമായി ഏപ്രില്‍ 30ന് രാവിലെ പത്ത് മണിക്ക് സ്‌കൂളില്‍ നടക്കുന്ന എഴുത്തു പരീക്ഷയ്ക്ക് ഹാജരാകണം. ഫോണ്‍- 9495073565, 8113058246
എം ആര്‍ എസില്‍ ആറാം ക്ലാസില്‍ സീറ്റൊഴിവ്


