മാനന്തവാടി: മാനന്തവാടി കുഴിനിലം ചെക്ക്ഡാമിൽ കാണാതായ യുവാവ് മുങ്ങി മരിച്ചു. മരിച്ചത് അതിഥി തൊഴിലാളിയാണെന്നാണ് പ്രാഥമികമായി ലഭിക്കുന്ന വിവരം. ഇന്ന് വൈകുന്നേരം 5.30-ഓടെയാണ് സംഭവം. ചെക്ക്ഡാമിൽ ഇറങ്ങിയ സമയത്ത് ഇയാൾ അപകടത്തിൽപ്പെടുകയായിരുന്നുവെന്നാണ് ലഭിക്കുന്ന സൂചന. വിവരമറിഞ്ഞതിനെത്തുടർന്ന് നാട്ടുകാരും പോലീസും അഗ്നിരക്ഷാസേനയും ചേർന്ന്നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്താനായത്. മരിച്ചയാളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പോലീസ് ശേഖരിച്ചു വരികയാണ്. സംഭവത്തിൽ മാനന്തവാടി പോലീസ് മേൽനടപടികൾ സ്വീകരിച്ചു.


