ബെംഗളൂരിൽ പിക്കപ്പ് വാൻ നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിച്ചു;വയനാട് സ്വദേശി ഉൾപ്പെടെ രണ്ട് മലയാളി യുവാക്കള്‍ക്ക് ദാരുണാന്ത്യം

ബെംഗളൂരു രാംനഗറിലുണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളികൾ മരിച്ചു.വയനാട് പുൽപ്പള്ളി കബനിഗിരി തുണ്ടത്തിൽ സ്വദേശി അജിത്ത്കുമാർ (36), കാസർകോഡ് വെള്ളരിക്കുണ്ട് സ്വദേശി സുബിൽ(37) എന്നിവരാണ് മരിച്ചത്. രാവിലെ 7 മണിയോടെയാണ് അപകടമുണ്ടായത് പുലർച്ചെ ഇവർ സഞ്ചരിച്ചിരുന്ന പിക്കപ്പ് വാൻ നിയന്ത്രണം വിട്ട് ഡിവൈഡറിലേക്ക് ഇടിച്ചു കയറുകയായിരുന്നു.ക്വാറിയിലേക്ക് ആവശ്യമായ സ്പെയർ പാർട്‌സുകൾ വാങ്ങുന്നതിനായി ബെംഗളൂരുവിലേക്ക് പോകുന്നതിനിടെയാണ് ദാരുണമായ അപകടം. ക്വാറിയിലെ ഡ്രൈവറാണ് മരിച്ച സുബിൻ. ഇവർ സഞ്ചരിച്ചിരുന്ന വാഹനം നിയന്ത്രണം നഷ്ടപ്പെട്ട് റോഡിലെ ഡിവൈഡറിൽ അതിശക്തമായി ഇടിച്ചാണ് തകർന്നത്. വാഹനത്തിൻ്റെ മുൻഭാഗം പൂർണ്ണമായും തകർന്ന നിലയിലാണ്. വിവരമറിഞ്ഞതിനെ തുടർന്ന് ബന്ധുക്കൾ ബെംഗളൂരുവിലേക്ക് തിരിച്ചിട്ടുണ്ട്


Join our Whatsapp group for more Live News..
Click to join our Whatsapp group


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *