പുൽപ്പള്ളിയിൽ മധ്യവയസ്കനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

പുൽപ്പള്ളി: മുള്ളൻകൊല്ലി പഞ്ചായത്തിലെ ഉദയ കവലയ്ക്ക് അടുത്ത മുതലിമാരൻ ഉന്നതിയിലെ കിണറ്റിൽ മധ്യവയസ്കനെ മരണപ്പെട്ട നിലയിൽ കണ്ടെത്തി.ചെറ്റപ്പാലം, ഉദയകവല നെല്ലിപ്പുര രാജു ( 58 ) വിനെയാണ് കിണറ്റിൽ മരണപ്പെട്ട നിലയിൽ കണ്ടെത്തിയത് .

മൃതദേഹത്തിന് ഏകദേശം മൂന്ന് ദിവസത്തെ പഴക്കമുണ്ട്.ഇന്ന് വൈകുന്നേരം അഞ്ചുമണിയോടെയാണ് മൃതദേഹം നാട്ടുകാർ കണ്ടെത്തിയത്. ഉന്നതിയിലെ 68 – കുടുംബങ്ങൾ കുടിവെള്ളത്തിന് ആശ്രയിക്കുന്ന കിണറ്റിൽ ആണ് മൃതദേഹം കണ്ടെത്തിയത്. ഭാര്യ – ഷീജ .രണ്ട് മക്കൾ


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!