ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞ് ഒരാൾ മരിച്ചു ; ഏഴ് പേർക്ക് പരിക്ക്, 5 പേരുടെ നില ഗുരുതരം

കോഴിക്കോട്: കൂടരഞ്ഞി, കക്കാടംപൊയിൽ സന്ദർശിക്കാനെത്തിയ സഞ്ചാരികൾ സഞ്ചരിച്ച ജീപ്പ് നിയന്ത്രണം വിട്ട് താഴ്ചയിലേക്ക്  മറിഞ്ഞ് ഒരാൾ മരിച്ചു.മാറാട് വാട്ടർ ടാങ്കിനു സമീപം അണ്ടത്തോടത്ത് സായന്ത് (25) ആണ് മരിച്ചത്.അപകടത്തിൽ ഏഴ് പേർക്ക് പരിക്കേറ്റു. കോഴിക്കോട് മാറാട് സ്വദേശികളാണ് അപകടത്തിൽപ്പെട്ടത്.

കൂടരഞ്ഞി – കക്കാടംപൊയിൽ റൂട്ടിലാണ് ദാരുണമായ സംഭവം നടന്നത്. കക്കാടംപൊയിൽ കാണാനെത്തിയ സംഘം സഞ്ചരിച്ച ഓപ്പൺ ജീപ്പിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് താഴേക്ക് പതിക്കുകയായിരുന്നു.

അരുൺ, സൂരജ്,ആദർശ് ,മിഥുൻ ,അമിത്ത്, ആകാശ്, അഷറഫ്, എന്നിവർക്കാണ് പരിക്കേറ്റത് ഇതിൽ 5 പേരുടെ നില ഗുരുതരമാണ്. രണ്ടുപേർക്ക് നിസാര പരിക്കുകളുണ്ട്. അപകടത്തിൽപ്പെട്ടവരെ ഉടൻ തന്നെ മണാശ്ശേരിയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!