സംസ്ഥാനത്ത് സ്വർണവിലയിൽ വർധന

കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ വർധന. പവന് 320 രൂപയാണ് കൂടിയത്. 1,11,000 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെറെ ഇന്നത്തെ വില. ഗ്രാമിന് ആനുപാതികമായി 40 രൂപയാണ് കൂടിയത്. ഒരു ഗ്രാം സ്വർണത്തിന്റെ ഇന്നത്തെ വില 13,875 രൂപയാണ്.

 

ഇന്നലെ രാവിലെ പവന് 520 രൂപ കുറഞ്ഞ സ്വർണവില ഉച്ചയ്ക്ക് ശേഷം വീണ്ടും 800 രൂപ താഴ്ന്ന‌് 1,11,400 രൂപയിൽ എത്തിയിരുന്നു. എണ്ണവില കുത്തനെ ഉയർന്നതിനെ തുടർന്ന് കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി സ്വർണവിലയിൽ ഇടിവാണ് രേഖപ്പെടുത്തുന്നത്.

 

പശ്ചിമേഷ്യയിൽ സംഘർഷം തുടരുന്നത് അടക്കമുള്ള വിഷയങ്ങളാണ് സ്വർണവിലയിൽ പ്രതിഫലിക്കുന്നത്. ഇറാനുമായുള്ള വെടിനിർത്തൽ അമേരിക്ക നീട്ടിയെങ്കിലും സമാധാന ചർച്ചകളിലെ അനിശ്ചിതത്വവും ഹോർമുസ് കടലിടുക്കിലെ തുടർച്ചയായ തടസ്സങ്ങളുമാണ് ആഗോള വിപണിയിൽ എണ്ണവില ഉയർന്ന് നിൽക്കാൻ കാരണം. ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വർണ വിലയിലെ റെക്കോർഡ്. ഡിസംബർ 23നാണ് പവൻ വില ആദ്യമായി ഒരു ലക്ഷം കടന്നത്.


Join our Whatsapp group for more Live News..
Click to join our Whatsapp group

Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *