കൽപ്പറ്റ: നൂറ്റിയമ്പതിലേറെ മോഷണക്കേസുകളിൽ ഉൾപ്പെട്ട കുപ്രസിദ്ധ മോഷ്ടാവും സഹായിയും വയനാട് പോലീസിന്റെ പിടിയിലായി. കണ്ണൂർ ആലക്കോട് സ്വദേശിയായ മുഹമ്മദാണ് വയനാട് ജില്ലാ പോലീസ് മേധാവിയുടെ സ്പെഷ്യൽ സ്ക്വാഡിന്റെ പിടിയിലായത്. ഇയാളുടെ സഹായിയായ കമ്പളക്കാട് സ്വദേശി ജോസിനെയും പോലീസ് പിടികൂടിയിട്ടുണ്ട്.
വിവിധയിടങ്ങളിലായി നടന്ന നൂറ്റിയമ്പതോളം മോഷണക്കേസുകളിൽ പ്രതിയാണ് മുഹമ്മദ്. ജില്ലാ പോലീസ് മേധാവിയുടെ പ്രത്യേക നിർദ്ദേശപ്രകാരം സ്പെഷ്യൽ സ്ക്വാഡ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് കുപ്രസിദ്ധ മോഷ്ടാവിനെയും സഹായിയെയും വലയിലാക്കാൻ സാധിച്ചത്.



