കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു

അയ്യൻകൊല്ലി : നീലഗിരിയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. ഒരാൾക്ക് പരിക്കേറ്റു. അയ്യൻകൊല്ലിക്ക് സമീപം മുരുക്കംപാടി ഉന്നതിയിലെ ചെമ്പൻ (65) ആണ് കൊല്ലപ്പെട്ടത്. ഒപ്പമുണ്ടായിരുന്ന ജിഷ്ണു പരിക്കുകളോടെ രക്ഷപ്പെട്ടു . ജിഷ്ണുവും ഭാര്യാപിതാവ് ചെമ്പനും മുറുക്കംപടിയിലെ മാരി ക്ഷേത്ര ഉത്സവത്തിൽ പങ്കെടുത്തു മടങ്ങി വീട്ടിലേക്ക് വരുമ്പോൾ ഇന്ന് പുലർച്ചെ 3:00 മണിയോടെ തേയിലത്തോട്ടത്തിൽ നിന്ന് കാട്ടാന പാഞ്ഞുവന്ന് ഇരുവരെയും ആക്രമിക്കുകയായിരുന്നു.

 

ബഹളം കേട്ട് അയൽക്കാർ ഓടിയെത്തി ആനയെ ഓടിച്ചു, ഗുരുതര പരിക്കേറ്റ ഇരുവരെയും ‘108’ ആംബുലൻസിൽ പന്തലൂർ സർക്കാർ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഡോക്ടർമാർ നടത്തിയ പരിശോധനയിൽ ചെമ്പൻ  ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിമധ്യേ മരിച്ചുവെന്ന് സ്ഥിരീകരിച്ചു. ആന്തരികാവയവങ്ങൾക്ക് പരിക്കേറ്റ ജിഷ്ണു പന്തലൂർ സർക്കാർ ആശുപത്രിയിൽ ചികിത്സയിലാണ്. മൃതദ്ദേഹം പോസ്റ്റ്മോർട്ടത്തിനായി പന്തല്ലൂർ ഗവ: ആശു പത്രിയിൽ


Join our Whatsapp group for more Live News..
Click to join our Whatsapp group


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *