കല്‍പ്പറ്റ: കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സെന്‍ട്രല്‍ കോ ഓപ്പറേറ്റീവ് സ്റ്റോറിന്റെ സ്‌കൂള്‍ ബസാര്‍ ഗീതാസ് ടെക്‌സ്‌റ്റൈല്‍സിന് സമീപം പ്രവര്‍ത്തനം ആരംഭിച്ചു. നഗരസഭാ ചെയര്‍മാന്‍ പി. വിശ്വനാഥന്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് കൗണ്‍സിലര്‍ ഗിരീഷ് കല്‍പ്പറ്റ അധ്യക്ഷത വഹിച്ചു. നഗരസഭാ ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ റാഫിലിന് ഉത്പന്നങ്ങള്‍ നല്‍കി. സെന്‍ട്രല്‍ സ്റ്റോര്‍ സെക്രട്ടറി പി.കെ. ബവേഷ് ആദ്യവില്‍പ്പന നിര്‍വഹിച്ചു. കെ.ആര്‍. ജിതിന്‍,സംഗീത് സന്തോഷ്, ഷംലാസ്, മാളവിക എന്നിവര്‍ പങ്കെടുത്തു. ജൂണ്‍ 30 വരെയാണ് ബസാര്‍ പ്രവര്‍ത്തനം. വിദ്യാര്‍ഥികള്‍ക്ക് മിത നിരക്കില്‍ മുഴുവന്‍ പഠനോപകരണങ്ങളും ലഭിക്കും എന്നതാണ് ബസാറിന്റെ പ്രത്യേകത.
കല്‍പ്പറ്റയില്‍ സ്‌കൂള്‍ ബസാര്‍ പ്രവര്‍ത്തനം തുടങ്ങി

