സാമൂഹ്യ സുരക്ഷാ പെൻഷൻ / ക്ഷേമനിധി ബോർഡ് പെൻഷൻ ഗുണഭോക്താക്കളുടെ വാർഷിക മാസ്റ്ററിംഗ് സമയപരിധി 2026 ഒക്ടോബർ 31 വരെ ദീർഘിപ്പിച്ച് ഉത്തരവായി. 2025 ഡിസംബർ 31 വരെ പെൻഷൻ അനുവദിക്കപ്പെട്ട എല്ലാ ഗുണഭോക്താക്കളും വാർഷിക മാസ്റ്ററിംഗ് നിർബന്ധമായും ചെയ്യേണ്ടതാണ്.
കിടപ്പ് രോഗികളുടെ പെൻഷൻ മസ്റ്ററിംഗ് അക്ഷയ ജീവനക്കാർ അവരുടെ വീടുകളിൽ വന്ന് ചെയ്തതാണ്, ഇതുമായി ബന്ധപ്പെട്ട വാർഡ് മെമ്പറെ അറിയിക്കേണ്ടതാണ്. എട്ടുലക്ഷത്തിലേറെ പേർ ഇപ്പോഴും പുറത്താണ്. അക്ഷയ കേന്ദ്രങ്ങൾ വഴിയാണ് മസ്റ്ററിങ് നടത്തേണ്ടതെങ്കിലും സെർവർ തകരാറുൾപ്പെ ടെയുള്ള സാങ്കേതിക കാരണങ്ങളാൽ പലർക്കും ചെയ്യാനായില്ല.
ക്ഷേമ പെൻഷനിൽ 4,75,602 പേരും ക്ഷേമനിധി പെൻഷൻകാരിൽ 3,27,586 പേരും മസ്റ്ററിങ് നടത്താനുണ്ട്. 52,04,311 ക്ഷേമ പെൻഷൻ ഗുണഭോക്താക്കളും 14,36,516 ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കളുമാണുള്ളത്. ആകെ 66,40,827 പേർ. ക്ഷേമ പെൻഷൻകാരിൽ മസ്റ്ററിങ് പൂ ർത്തിയാക്കാനുള്ളവരുടെ എണ്ണം തിരുവനന്തപുരത്താണ് കൂടുതൽ- 49,075. തൃശൂർ (48,273), എറണാകുളം (47,792), മലപ്പുറം (46,721), കോഴിക്കോട് (43,355) ജില്ലകളിലാണ് കൂടുതൽ പേരുള്ളത്.
