കേരളത്തിന്റെ മുഖ്യമന്ത്രി ആരെന്ന് ഹൈക്കമാൻഡ് അറിയിക്കും ; ഇനി ചർച്ചയുടെ ആവശ്യമില്ലെന്ന് സണ്ണി ജോസഫ്

കേരളത്തിന്റെ മുഖ്യമന്ത്രിയെ ഉടൻ പ്രഖ്യാപിക്കുമെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. നേതാക്കളുമായി ഇനി ചർച്ചയുടെ ആവശ്യമുണ്ടെന്ന് കരുതുന്നില്ലെന്ന് പറഞ്ഞ സണ്ണി ജോസഫ് തീരുമാനം ഹൈക്കമാൻഡ് അറിയിക്കുമെന്നും കൂട്ടിച്ചേർത്തു. തീയതി പറയാനില്ല എന്നും സണ്ണി ജോസഫ് പറഞ്ഞു.

 

ജനമനസിലെ അപ്രീയം പരിഹരിക്കാൻ ഇന്നലെ തന്നെ തീരുമാനിച്ചിട്ടുണ്ട്. വിവാദങ്ങളിൽ നടപടി ഒഴിവാക്കാൻ എല്ലാവരും ഹൈക്കമാൻഡിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. രാഹുൽ ഗാന്ധിയും മല്ലികർജുൻ ഖർഗെയും ആണ് മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുക. അവരുടെ മുന്നിൽ വ്യക്തമായ മാനദണ്ഡ‍ങ്ങളുണ്ട്. ഘടകകക്ഷികളുടെ അഭിപ്രായവും ഹൈക്കമാൻഡ് ആണ് തീരുമാനിക്കുകയെന്ന് സണ്ണി ജോസഫ് പറഞ്ഞു.

 

കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി പ്രഖ്യാപനത്തിന് കാതോര്‍ത്ത് ഏഴാം നാളും കാത്തിരിക്കുകയാണ് കേരളം. തീരുമാനം ഹൈക്കമാന്‍ഡിന് വിട്ടിരിക്കുകയാണ് നേതാക്കള്‍. ഇന്നോ നാളെയോ പ്രഖ്യാപനമുണ്ടാകുമെന്നാണ് സൂചന. ഇന്നലെ കേരളത്തിലെ നേതാക്കളുമായി രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗയും കൂടിക്കാഴ്ച്ച നടത്തിയിരുന്നു.


Join our Whatsapp group for more Live News..
Click to join our Whatsapp group

Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *