ശക്തമായ കാറ്റിലും മഴയിലും മരങ്ങൾ വീണ് വടുവഞ്ചാൽ – പാടിവയൽ റോഡിൽ ഗതാഗതം തടസ്സപ്പെട്ടു.

വടുവഞ്ചാൽ: ശക്തമായ കാറ്റിലും മഴയിലും വടുവഞ്ചാൽ മുതൽ പാടിവയൽ വരെയുള്ള രണ്ടര കിലോമീറ്ററോളം ദൂരത്തിൽ റോഡരികിലെ മരങ്ങളും പൂമരങ്ങളും കടപുഴകി വീണ് ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടു. ഇന്ന് വൈകുന്നേരത്തോടെയാണ് നാടിനെ വിറപ്പിച്ച കാറ്റും മഴയുമുണ്ടായത്.റോഡിലേക്ക് വീണ മരങ്ങൾ മുറിച്ചുമാറ്റി ഗതാഗതം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾ നടന്നുവരികയാണ്. റോഡിൽ പലയിടങ്ങളിലായി മരങ്ങൾ വീണുകിടക്കുന്നത് യാത്രക്കാരെയും വാഹനങ്ങളെയും ഏറെ ബുദ്ധിമുട്ടിക്കുന്നുണ്ട്. മരങ്ങൾ നീക്കം ചെയ്ത് ഗതാഗതം സാധാരണ നിലയിലാക്കാൻ അഗ്നിശമനസേനയും നാട്ടുകാരും ചേർന്ന് തീവ്രശ്രമം നടത്തിവരികയാണ്.

 


Join our Whatsapp group for more Live News..
Click to join our Whatsapp group


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *