ന്യൂഡൽഹി:രാജ്യത്ത് പെട്രോൾ, ഡീസൽ വിലകൾ വീണ്ടും വർദ്ധനവിന്റെ പാതയിലേക്ക് നീങ്ങുന്നതായി സൂചന. പശ്ചിമേഷ്യയിലെ സംഘർഷവും അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില കുതിച്ചുയരുന്നതും എണ്ണക്കമ്പനികൾക്കും സർക്കാരിനും വലിയ സാമ്പത്തിക സമ്മർദ്ദമാണ് സൃഷ്ടിക്കുന്നത്. മാസം തോറും ഏകദേശം 30,000 കോടി രൂപയുടെ നഷ്ടമാണ് കമ്പനികൾക്കുണ്ടാകുന്നത്. ഇതേത്തുടർന്ന് മെയ് 15-ന് ശേഷം ഇന്ധനവിലയിൽ കാര്യമായ വർദ്ധനവുണ്ടായേക്കുമെന്ന് സാമ്പത്തിക വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

