ഇന്ന് ലോക നഴ്സസ് ദിനം. സമൂഹത്തിനായി നഴ്സുമാർ നൽകുന്ന വിലമതിക്കാനാകാത്ത സേവനവും ത്യാഗവും ഓർമപ്പെടുത്തിക്കൊണ്ടാണ് ഈ ദിനം ആചരിക്കുന്നത്. ആധുനിക നഴ്സിങ്ങിന്റെ സ്ഥാപകയായ ഫ്ലോറൻസ് നൈറ്റിൻഗേലിന്റെ ജന്മദിനത്തോടനുബന്ധിച്ചാണ് ലോക നഴ്സ് ദിനം ആചരിക്കുന്നത്.
യുദ്ധമുഖത്ത് സ്വന്തം ജീവൻ പണയം വെച്ച് സൈനികരെ രക്ഷിച്ച വ്യക്തിയാണ് ഫ്ലോറൻസ് നൈറ്റിൻഗേൽ. ദുരന്തമുഖങ്ങളിലെല്ലാം ഒരുപോലെ കർമ്മനിരതരായി പ്രവർത്തിക്കുന്നവരാണ് നഴ്സുമാർ. കോവിഡ് കാലത്ത് ലോകം തിരിച്ചറിഞ്ഞ കരുതലിന്റെ മുഖവും അവരുടേതായിരുന്നു. വൈറസിനെതിരായ പോരാട്ടത്തിൽ പരിചരണത്തിൻ്റെയും ക്ഷമയുടെയും ത്യാഗത്തിന്റെയും യഥാർത്ഥ അർത്ഥം സ്വന്തം ജീവിതം കൊണ്ട് തെളിയിച്ചവരാണ് അവർ.
കോവിഡ് മഹാമാരി കാലത്തും, മറ്റേത് പ്രതിസന്ധി ഘട്ടത്തിലും രോഗികൾക്ക് സാന്ത്വനമേകി മുന്നിൽ നിൽക്കുന്നവരെ ആദരിക്കുന്നു.ക്ഷമയുടെയും സ്നേഹത്തിന്റെയും ത്യാഗത്തിന്റെയും പര്യായമായ നഴ്സുമാർക്ക് ലോകം നന്ദി പറയുന്നു.വിളക്കേന്തിയ മാലാഖ: ‘ലേഡി വിത്ത് ദ ലാമ്പ്’ (Lady with the Lamp) എന്നറിയപ്പെടുന്ന ഫ്ലോറൻസ് നൈറ്റിംഗേലിന്റെ സേവന മനോഭാവം ഓർമ്മിപ്പിക്കുന്നു.ആരോഗ്യ മേഖലയുടെ നട്ടെല്ലായ എല്ലാ നഴ്സുമാർക്കും ഹൃദയം നിറഞ്ഞ ലോക നഴ്സ്

