മീനങ്ങാടി:നമ്പീശൻ കവല ചൂരിമല റോഡിൽ നടത്തിയ വാഹന പരിശോധനയ്ക്കിടെ യുവാവ് കഞ്ചാവുമായി പിടിയിൽ. ആനപ്പാറ മഞ്ഞലിൽ അഭിജിത്ത് ആണ് മീനങ്ങാടി പൊലീസിന്റെ പിടിയിലായത്. ഇയാളിൽ നിന്നും 28.05ഗ്രാം കഞ്ചാവ് കണ്ടടുത്തതായി പൊലീസ് അറിയിച്ചു. സ്റ്റേഷൻ ഓഫീസർ സന്തോഷ് കുമാർ, എസ് ഐമാരായ മിഥുൻ, ശിവാനന്ദൻ, സി.പി.ഒമാരായ മോഹനൻ, റിനു പോൾ, അർജുൻ എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്.
കഞ്ചാവുമായി യുവാവ് പോലീസ് പിടിയിൽ

