ഇവർ ‘ടീം വി.ഡി.എസി’ലെ മന്ത്രിമാർ: സത്യപ്രതിജ്ഞ ഇന്ന് 10 മണിക്ക്

തിരുവനന്തപുരം: വി.ഡി. സതീശൻ മന്ത്രിസഭയിലെ മന്ത്രിമാരുടെ ലിസ്റ്റ് ലോക്‌ഭവനിലെത്തിയ നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ ഗവർണർ രാജേന്ദ്ര അർലേക്കർക്ക് കൈമാറി. ഇന്ന് 10 മണിക്ക് മുഴുവൻ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യുമെന്ന് നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ അറിയിച്ചു.

 

തിരുവഞ്ചൂർ രാധാകൃഷ്ണൻ സ്പീക്കറായും ഷാനി മോൾ ഉസ്മാൻ ഡെപ്യൂട്ടി സ്പീക്കറായും പ്രവർത്തിക്കുമെന്നും മുഖ്യമന്ത്രിയടക്കം 21 പേർ സത്യപ്രതിജ്ഞ ചെയ്യുമെന്നും വി.ഡി. സതീശൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

 

മന്ത്രിമാരുടെ പേരുകൾ

സ്പീക്കർ: തിരുവഞ്ചൂർ രാധാകൃഷ്ണൻ, ഡെപ്യൂട്ടി സ്പീക്കർ: ഷാനി മോൾ ഉസ്മാൻ

 

മന്ത്രിമാർ :  വി.ഡി. സതീശൻ, രമേശ് ചെന്നിത്തല, സണ്ണി ജോസഫ്, എ.പി. അനിൽകുമാർ, പി.സി. വിഷ്ണുനാഥ്, ടി. സിദ്ദിഖ്, ഒ.ജെ. ജനീഷ്, കെ. മുരളീധരൻ, ബിന്ദുകൃഷ്ണ, എം. ലിജു, കെ.എ. തുളസി, റോജി എം. ജോൺ,

 

മുസ്‌ലിം ലീഗിലെ മന്ത്രിമാർ: പി.കെ. കുഞ്ഞാലിക്കുട്ടി, കെ.എം. ഷാജി, പി.കെ. ബഷീർ, എൻ. ഷംസുദ്ദീൻ, വി.ഇ. അബ്‌ദുൾ ഗഫൂർ

 

ജോസഫ് വിഭാഗം: മോൻസ് ജോസഫ്

 

ആർ.എസ്‌.പി: ഷിബു ബേബി ജോൺ

 

സിഎം.പി: സി.പി. ജോൺ

 

കേരളാ കോൺഗ്രസ് ജേക്കബ്: അനൂപ് ജേക്കബ്

 

വകുപ്പുകളെ കുറിച്ച് ചർച്ച നടക്കുകയാണെന്നും വിവരങ്ങൾ അറിയിക്കുമെന്നും വി.ഡി. സതീശൻ പറഞ്ഞു. ചീഫ് വിപ്പ് സ്ഥാനം കേരള കോൺഗ്രസിന് നൽകുമെന്നും അദ്ദേഹം കൂട്ടിചേർത്തു. മന്ത്രിസഭയിൽ രണ്ട് വനിത മന്ത്രിമാരെയും ഉൾപ്പെടുത്തിയിട്ടുണ്ട്.

 

 


Join our Whatsapp group for more Live News..
Click to join our Whatsapp group


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *