മരംമുറിക്കുന്നതിനിടെ മരം മുറി മെഷീന്റെ ബ്ലേഡ് തട്ടി കാല്‍മുറിഞ്ഞ് താഴേക്ക് വീണ് തൊഴിലാളിക്ക് ദാരുണാന്ത്യം

തിരൂർ: അരീക്കാട് തവളാംകുന്നില്‍ മരം മുറിക്കുന്നതിനിടെ മരംമുറി യന്ത്രത്തിന്റെ ബ്ലേഡ് തട്ടി കാൽ മുറിഞ്ഞതിനെ തുടർന്ന് മരത്തിൽ നിന്ന് പിടിവിട്ട് താഴെ വീണ് മരംവെട്ട് തൊഴിലാളിക്ക് ദാരുണാന്ത്യം. കിഴിശ്ശേരി കുഴിമണ്ണ ആക്കപ്പറമ്പ് സ്വദേശി ചെറുവത്ത് ചോല വീട്ടിൽ മമ്മസ്സൻ ആണ് മരണപ്പെട്ടത്.

 

ബുധനാഴ്ച രാവിലെ അരീക്കാട് യുപി സ്കൂൾ പരിസരത്തായിരുന്നു അപകടം. മരംവെട്ട് തൊഴിലാളിയായ മമ്മദീസ അരീക്കാട് തവളാൻകുന്നിലെ സതീശന്റെ പറമ്പിലെ മരം വെട്ടിന് കയറിയതായിരുന്നു. യന്ത്രം ഉപയോഗിച്ച് മരം മുറിക്കുന്നതിനിടെ യന്ത്രം തെന്നി മാറുകയും കാലിൽ തട്ടി കാൽ അറ്റ് തൂങ്ങുകയും ചെയ്തു. ഇതോടെ പിടിവിട്ട് മമ്മദ്ദീസ താഴേക്ക് വീണു. ഗുരുതരമായി പരിക്കേറ്റ മമ്മദ്ദീസയെ നാട്ടുകാർ തലക്കടത്തൂർ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

 

കീഴിശ്ശേരി സ്വദേശിയായ മമ്മദീസ വർഷങ്ങളായി അരീക്കാട് തവളാംകുന്നിൽ ആണ് താമസം. മരം മുറിക്കും മറ്റു ജോലികൾക്കും പോയാണ് കുടുംബം പോറ്റിയിരുന്നത് സക്കീനയാണ് ഭാര്യ ഇവർക്ക് മക്കളില്ല.തിരൂർ ജില്ലാ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം ചെയ്ത മൃതദേഹം ഇന്നലെ രാത്രി ഏഴുമണിയോടെ അരീക്കാട് തലപ്പറമ്പ് ഖുതുബു സ്സമാന്‍ മസ്ജിദിൽ വച്ച് നമസ്കാരം നടത്തി. ശേഷം സ്വദേശമായ കിഴിശ്ശേരിയിലേക്ക് കൊണ്ടുപോയി.


Join our Whatsapp group for more Live News..
Click to join our Whatsapp group


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *