ആർക്കും വേണ്ടാത്ത 13-ാം നമ്പർ കാറിന് ഒടുവിൽ അവകാശിയെത്തി, ചോദിച്ചുവാങ്ങിയത് കെ എം ഷാജി

ഒടുവിൽ 13-ാം നമ്പർ സ്റ്റേറ്റ് കാറിന് അവകാശിയെത്തി. വി ഡി സതീശൻ സർക്കാരിലെ മന്ത്രിമാരിൽ ആരും സ്വീകരിക്കാതിരുന്ന 13-ാം നമ്പർ കാർ ചോദിച്ചുവാങ്ങിയിരിക്കുകയാണ് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി കെ എം ഷാജി.

 

സത്യപ്രതിജ്ഞയ്ക്കുശേഷം ഒൻപതാം നമ്പർ കാറിലായിരുന്നു ഷാജി സെക്രട്ടറിയേറ്റിലെത്തിയത്. പിന്നീടിത് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്ക് കൈമാറി. തുടർന്ന് അനാഥമായി കിടന്ന 13-ാം നമ്പർ കാർ ഷാജി സ്വന്തമാക്കുകയായിരുന്നു.

 

പിണറായി മന്ത്രിസഭയിൽ പി പ്രസാദായിരുന്നു ഈ1 കാർ ഉപയോഗിച്ചിരുന്നത്.അപശകുനമെന്ന് കണക്കാക്കിയാണ് പലതും 13-ാം നമ്പറിനെ പേടിക്കുന്നത്. മുൻ സർക്കാരുകളുടെ കാലത്ത് 13-ാം നമ്പർ സ്വീകരിച്ച പലരും തുടർന്നുള്ള തിരഞ്ഞെടുപ്പുകളിൽ പരാജയപ്പെടുകയോ മത്സരരംഗത്തുനിന്ന് മാറ്റിനിറുത്തപ്പെടുകയോ പാർട്ടിയിൽ ഒതുക്കപ്പെടുകയോ ചെയ്തിട്ടുണ്ടെന്നാണ് പലരും ചൂണ്ടിക്കാട്ടുന്നത്.


Join our Whatsapp group for more Live News..
Click to join our Whatsapp group

Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *