മഞ്ഞക്കുറ്റികൾ നീക്കാൻ നിർദേശം

തിരുവനന്തപുരം : സിൽവർ ലൈൻ പദ്ധതിക്കായി ഭൂമി ഏറ്റെടുക്കാൻ കലക്ടർമാർ ഇറക്കിയ വിജ്‌ഞാപനങ്ങളെല്ലാം റദ്ദാക്കാൻ നിർദേശിച്ച് റവന്യു വകുപ്പ് പ്രത്യേക ഉത്തരവിറക്കി. ഏറ്റെടുക്കാൻ ഉദ്ദേശിച്ചിരുന്ന ഭൂമിയിൽ സ്‌ഥാപിച്ച അതിരടയാളങ്ങൾ (മഞ്ഞക്കുറ്റികൾ) നീക്കാൻ ആവശ്യമായ നടപടി സ്വീകരിക്കാനും കലക്ടർമാർക്കു നിർദേശമുണ്ട്. ഇപ്രകാരം സ്വീകരിച്ച നടപടികൾ ഗതാഗത, റവന്യു വകുപ്പുകളെ അറിയിക്കണമെന്നും ഉത്തരവിലുണ്ട്.വർഷങ്ങളായി ഭൂമി വിൽക്കാനോ പണയം വയ്ക്കാനോ ലോൺ എടുക്കാനോ കഴിയാതെ ദുരിതമനുഭവിച്ച സാധാരണക്കാർക്ക് ആശ്വാസമാകുന്നതാണ് ഈ തീരുമാനം.


Join our Whatsapp group for more Live News..
Click to join our Whatsapp group

Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *