ബലൂചിസ്താനിൽ പാക് സൈനികർ സഞ്ചരിച്ചിരുന്ന ട്രെയിൻ ലക്ഷ്യമിട്ട് വൻ ബോംബ് സ്ഫോടനം; 24 മരണം, 50 ലധികം പേർക്ക് പരിക്ക്

ഇസ്ലാമാബാദ് : പാകിസ്താനിലെ ബലൂചിസ്താൻ പ്രവിശ്യയിൽ ട്രെയിൻ പാളത്തിന് സമീപമുണ്ടായ ശക്തമായ ബോംബ് സ്ഫോടനത്തിൽ 24 പേർ കൊല്ലപ്പെട്ടു. ക്വറ്റയിലെ ചമൻ ഫട്ടക് റെയിൽവേ സ്റ്റേഷന് സമീപമാണ് സംഭവം നടന്നത്. സൈനികരും അവരുടെ കുടുംബാംഗങ്ങളും സഞ്ചരിച്ചിരുന്ന ട്രെയിൻ ലക്ഷ്യമിട്ടായിരുന്നു സ്ഫോടനം. സ്ഫോടനത്തിൽ അമ്പതിലധികം പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.

 

ഈദ് അവധി ആഘോഷങ്ങൾക്കായി ക്വറ്റയിൽ നിന്നും പെഷവാറിലേക്ക് പുറപ്പെട്ട ജാഫർ എക്സ്പ്രസ്സ് ആണ് ആക്രമിക്കപ്പെട്ടത്. ഞായറാഴ്ച ഉച്ചയോടെ ട്രെയിൻ ചമൻ ഫട്ടക് റെയിൽവേ സിഗ്നൽ കടന്നുപോകുന്ന സമയത്താണ് റെയിൽവേ ട്രാക്കിൽ സ്ഥാപിച്ചിരുന്ന സ്ഫോടകവസ്തു പൊട്ടിത്തെറിച്ചത്. സ്ഫോടനത്തിന്റെ ആഘാതത്തിൽ ട്രെയിനിന്റെ രണ്ട് ബോഗികൾ മറിയുകയും അവയ്ക്ക് തീപിടിക്കുകയും ചെയ്തു….


Join our Whatsapp group for more Live News..
Click to join our Whatsapp group

Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *