പുല്‍പ്പള്ളി:വയനാട് ഗവ.മെഡിക്കല്‍ കോളജ് മടക്കിമലയില്‍ സ്ഥാപിക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപനസമിതി യൂണിറ്റ് ജനറല്‍ ബോഡി യോഗം ആവശ്യപ്പെട്ടു. ജില്ലയുടെ എല്ലാ ഭാഗങ്ങളില്‍നിന്നും എളുപ്പം എത്താവുന്ന പ്രദേശമാണ് മടക്കിമല. ഇവിടെ മെഡിക്കല്‍ കോളജ് നിര്‍മാണത്തിന് സ്ഥലം സൗജന്യമായി ലഭ്യമാണെന്ന് യോഗം ചൂണ്ടിക്കാട്ടി.

പുല്‍പ്പള്ളി മേഖലയില്‍ ഫയര്‍ ആന്‍ഡ് റസ്‌ക്യൂ സ്റ്റേഷന്‍ ആരംഭിക്കുക, ദേശീയപാതയിലെ രാത്രിയാത്രാവിലക്ക് നീക്കുന്നതിന് സര്‍ക്കാര്‍ ഇടപെടുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു. ജില്ലാ പ്രസിഡന്റ് ജോജിന്‍ ടി. ജോയ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് മാത്യു മത്തായി ആതിര അധ്യക്ഷത വഹിച്ചു.
ജില്ലാ ജനറല്‍ സെക്രട്ടറി കെ. ഉസ്മാന്‍, ട്രഷറര്‍ നൗഷാദ് കരിമ്പനക്കല്‍, ഷിബി മാനന്തവാടി, ഇ. ഹൈദ്രു, വി.ഡി. ജോസ്, കെ.എസ്. അജിമോന്‍, ജോസ് കുന്നത്ത്, ഷാരി ജോണി, വി.കെ. ഷിബിന്‍ എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികളായി മാത്യു മത്തായി ആതിര(പ്രസിഡന്റ്), കെ.എസ്. അജിമോന്‍(ജനറല്‍ സെക്രട്ടറി), ഷാജിമോന്‍ നീലിമ(ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു. സജി വര്‍ഗീസ്, കെ. ജോസഫ്, ബാബു രാജേഷ്, ഗിരീഷ്, ജോബിഷ് യോഹന്‍, സി.വി. ജിനീഷ്, പ്രസന്നകുമാര്‍, സലീല്‍ പൗലോസ്, വേണുഗോപാല്‍, പ്രഭാകരന്‍, പി.എം. പൈലി, എം.വി. ബാബു, കെ.വി. റഫീഖ് ,നിഥിന്‍, ശിവദാസ് എന്നിവര്‍ നേതൃത്വം നല്‍കി.

