മൺറോ തുരുത്തിൽ കനത്ത മഴയിൽ ഹൗസ് ബോട്ട് മുങ്ങി; യാത്രക്കാർ എല്ലാവരും സുരക്ഷിതർ

കൊല്ലം: മൺറോ തുരുത്തിൽ കനത്ത മഴയിൽ ഹൗസ് ബോട്ട് മുങ്ങി. 20ൽ അധികം യാത്രക്കാരുണ്ടായിരുന്ന സിംഗിൾ ബെഡ് ഹൗസ് ബോട്ടാണ് ഭാഗികമായി മുങ്ങിയത്.യാത്രക്കാർ എല്ലാവരും സുരക്ഷിതരാണെന്നാണ് ലഭിക്കുന്ന വിവരം. ബോട്ടിന്റെ താഴ്ഭാഗത്തുനിന്ന് വെള്ളം ഉള്ളിലേക്ക് കയറിയതാകാം അപകട കാരണമെന്നാണ് കല്ലട പോലീസ് അറിയിച്ചത്. മൺറോ തുരുത്തിൽ ശക്തമായ മഴയ്ക്കൊപ്പം കാറ്റും ഉണ്ടായിരുന്നു.ബോട്ട് മുങ്ങുന്നത് കണ്ട് സമീപത്തുണ്ടായിരുന്ന വള്ളക്കാരും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. മറ്റ് നാശനഷ്ടങ്ങളോ ആളപായമോ ഇല്ലെന്നാണ് പോലീസ് അറിയിച്ചത്.


Join our Whatsapp group for more Live News..
Click to join our Whatsapp group


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *