കോഴിക്കോട്: ജില്ലയിലെ കാക്കാടംപൊയിൽ റൂട്ടിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. കള്ളിപ്പാറക്കും പീടികപ്പാറക്കും ഇടയിലാണ് സംഭവം. കാറിലുണ്ടായിരുന്ന യാത്രക്കാർ സമയത്തുതന്നെ പുറത്തിറങ്ങിയതിനാൽ വൻ ദുരന്തം ഒഴിവായി. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.റോഡിൽ വെച്ച് കാറിന് പെട്ടെന്ന് തീപിടിക്കുകയായിരുന്നു.
വിവരമറിഞ്ഞ് മുക്കത്തുനിന്നും ഫയർഫോഴ്സ് സംഘം ഉടനടി സ്ഥലത്തെത്തി തീ അണയ്ച്ചു നാട്ടുകാരുടെയും ഫയർഫോഴ്സിന്റെയും സമയോചിതമായ ഇടപെടൽ മൂലം തീ കൂടുതൽ പടരുന്നത് തടയാൻ സാധിച്ചു. അപകടത്തെത്തുടർന്ന് ഈ റൂട്ടിൽ ചെറിയ രീതിയിൽ ഗതാഗത തടസ്സം നേരിടുന്നുണ്ട്. തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല.

