10 വയസുകാരിയുടെ കൂട്ടബലാത്സംഗ കൊലയെ കുറിച്ച് വിശദീകരിക്കുന്നതിനിടെ പൊട്ടിച്ചിരിച്ച് പൊലീസ് ഉദ്യോഗസ്ഥർ

ചെന്നൈ: പത്ത് വയസുകാരിയെ കൂട്ടബലാത്സം​ഗം ചെയ്ത് കൊലപ്പെടുത്തിയ കേസിനോടനുബന്ധിച്ച് നടന്ന വാർത്താസമ്മേളനത്തിൽ ചിരിച്ചും തമാശ പറഞ്ഞ് പൊലീസ് ഉദ്യോ​ഗസ്ഥർ. കോയമ്പത്തൂരിൽ നടന്ന വാർത്താസമ്മേളനത്തിലാണ് ഉദ്യോ​ഗസ്ഥരുടെ ലജ്ജാകരമായ പെരുമാറ്റം. കോയമ്പത്തൂർ വെസ്റ്റ് സോൺ ജനറൽ ആർ.വി. രമ്യ ഭാരതിയും മറ്റ് ഉദ്യോഗസ്ഥരുമാണ് വാർത്താസമ്മേളനം നടത്തിയത്.

വാർത്താസമ്മേളത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതിന് പിന്നാലെ വിവാദങ്ങൾ പൊട്ടിപ്പുറപ്പെട്ടു. കേസിന്റെ അന്വേഷണ പുരോഗതിയെ കുറിച്ചുള്ള മാദ്ധ്യമങ്ങളുടെ ചോദ്യങ്ങളിലാണ് ഉദ്യോ​ഗസ്ഥർ പൊട്ടിച്ചിരിച്ചത്. കേസിലെ പ്രതികളെ അതിവേഗത്തിൽ പിടികൂടിയതിനെക്കുറിച്ച് വിശദീകരിക്കുകയായിരുന്നു അവർ.

വൈറലായ വീഡിയോയിൽ വനിതാ പൊലീസ് ഉദ്യോഗസ്ഥൾ ഉൾപ്പെടെ പൊട്ടിച്ചിരിക്കയും പരസ്പരം തമാശ പറയുകയും ചെയ്യുന്നത് കാണാം. വീഡിയോ വിവാദമായതോടെ വലിയ സൈബറാക്രമണമാണ് ഉദ്യോ​ഗസ്ഥർക്ക് നേരെ ഉയരുന്നത്. ഇത്ര ക്രൂരമായ കേസിനെക്കുറിച്ച് സംസാരിക്കുമ്പോൾ ഉദ്യോഗസ്ഥർക്ക് എങ്ങനെ ചിരിക്കാനാകും എന്നാണ് സമൂഹം ചോദിക്കുന്നത്.


Join our Whatsapp group for more Live News..
Click to join our Whatsapp group

Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *