സ്കൂ​ൾ​ തുറക്കാൻ ഇനി ദിവസങ്ങൾ മാത്രം ബാക്കി; സ​ജീ​വമായി വി​പ​ണി​ക​ൾ

സ്കൂ​ൾ തു​റ​ക്കു​ന്ന​തി​നു മു​ന്നോ​ടി​യാ​യി വി​പ​ണി​ക​ൾ സ​ജീ​വം. ഓ​ൺ​ലൈ​ൻ വി​പ​ണി​യു​ടെ കാ​ല​ഘ​ട്ട​ത്തി​ൽ നേ​രി​ട്ടു സാ​ധ​ന​ങ്ങ​ൾ വാ​ങ്ങാ​ൻ എ​ത്തു​ന്ന​വ​രു​ടെ എ​ണ്ണ​ത്തി​ൽ കു​റ​വു​ണ്ടെ​ങ്കി​ലും വി​പ​ണി​യെ പ​ര​മാ​വ​ധി ആ​ക​ർ​ഷ​ണീ​യ​മാ​ക്കി​യി​രി​ക്കു​ക​യാ​ണ് വ്യാ​പാ​രി​ക​ൾ. പു​ത്ത​ൻ കു​ട​യും ബാ​ഗും ബു​ക്കു​ക​ളും വി​പ​ണി​ക​ളി​ൽ ആ​വ​ശ്യ​ത്തി​നു സ്റ്റോ​ക്കു​ണ്ട്. കു​ട്ടി​ക​ൾ​ക്ക് ഇ​ഷ്‌​ട​പ്പെ​ടു​ന്ന രീ​തി​യി​ൽ വി​വി​ധ വ​ർ​ണ​ങ്ങ​ളി​ലാ​ണ് ഇ​വ നി​ർ​മി​ച്ചി​ട്ടു​ള്ള​ത്. തി​ങ്ക​ളാ​ഴ്ച സ്കൂ​ൾ തു​റ​ക്കു​മെ​ന്നി​രി​ക്കേ വി​പ​ണി​യി​ലേ​ക്ക് തി​ര​ക്ക് ഏ​റി​യി​ട്ടു​ണ്ട്. ക​ൺ​സ്യൂ​മ​ർ ഫെ​ഡി​ന്‍റെ സ്റ്റു​ഡ​ന്‍റ്സ് മാ​ർ​ക്ക​റ്റി​ൽ സ്കൂ​ളി​ലേ​ക്ക് ആ​വ​ശ്യ​മാ​യ എ​ല്ലാ സാ​ധ​ന​ങ്ങ​ളും വി​ല​ക്കു​റ​വി​ൽ ല​ഭ്യ​മാ​ണ്.

കു​ട, നോ​ട്ട്ബു​ക്കു​ക​ൾ, പെ​ൻ​സി​ൽ ബോ​ക്സ്, വാ​ട്ട​ർ ബോ​ട്ടി​ൽ, മ​റ്റ് സ്റ്റേ​ഷ​ന​റി ഉ​ത്പ​ന്ന​ങ്ങ​ൾ എ​ന്നി​വ​യെ​ല്ലാം പ്ര​ത്യേ​ക സ്കൂ​ൾ വി​പ​ണി​ക​ളി​ൽ ല​ഭ്യ​മാ​ണ്. ത്രി​വേ​ണി എ​ന്ന ബ്രാ​ൻ​ഡി​ലു​ള്ള​ക​ൺ​സ്യൂ​മ​ർ ഫെ​ഡ് നോ​ട്ടു​ബു​ക്കു​ക​ൾ​ക്കും ആ​വ​ശ്യ​ക്കാ​ർ ഏ​റെ​യാ​ണ്. മ​റ്റ് ബ്രാ​ൻ​ഡ​ഡ് ഉ​ത്പ​ന്ന​ങ്ങ​ൾ പ​ത്ത് മു​ത​ൽ മു​പ്പ​ത് ശ​ത​മാ​നം വ​രെ വി​ല​ക്കു​റ​വി​ലും ല​ഭി​ക്കും. സ്കൂ​ൾ തു​റ​ക്കു​ന്ന​തി​നു മു​ന്നോ​ടി​യാ​യ എ​ല്ലാ സാ​ധ​ന​ങ്ങ​ളും ഒ​റ്റ കു​ട​ക്കീ​ഴി​ൽ ല​ഭി​ക്കു​മെ​ന്ന​താ​ണ് പ്ര​ത്യേ​ക​ത.

മാ​ർ​വ​ൽ സൂ​പ്പ​ർ ഹീ​റോ​സ്‌ മു​ത​ൽ ഡി​സ്‌​നി ക​ഥാ​പാ​ത്ര​ങ്ങ​ൾ വ​രെ ബാ​ഗു​ക​ളി​ൽ ഇ​ടം​പി​ടി​ച്ചി​ട്ടു​ണ്ട്‌. സ്കൂ​ൾ ബാ​ഗു​ക​ളു​ടെ ആ​ക​ർ​ഷ​ണീ​യ​ത​യി​ലാ​ണ് കു​ട്ടി​ക​ൾ പ്ര​ലോ​ഭി​ത​രാ​കു​ന്ന​തെ​ന്ന് വ്യാ​പാ​രി​ക​ൾ പ​റ​യു​ന്നു. ബ്രാ​ൻ​ഡ​ഡ് ക​ന്പ​നി​ക​ളു​ടെ ഉ​ത്പ​ന്ന​ങ്ങ​ളേ​ക്കാ​ൾ ബാ​ർ​ബി,സ്പൈ​ഡ​ർ​മാ​ൻ, അ​വ​ഞ്ചേ​ഴ്സ് എ​ന്നി​വ പ​തി​പ്പി​ച്ച ബാ​ഗു​ക​ൾ​ക്കും ല​ഞ്ച് ബോ​ക്സു​ക​ൾ​ക്കും ആ​വ​ശ്യ​ക്കാ​രേ​റെ എ​ത്തു​ന്നു​ണ്ട്. മു​തി​ർ​ന്ന ക്ലാ​സു​ക​ളി​ലെ കു​ട്ടി​ക​ൾ​ക്കാ​യി വാ​ട്ട​ർ​പ്രൂ​ഫ് സം​വി​ധാ​ന​മു​ള്ള​തും, ലാ​പ്ടോ​പ്പ്, ടാ​ബ്‌​ലെ​റ്റ് സൂ​ക്ഷി​ക്കാ​വു​ന്ന ബാ​ഗു​ക​ളും വി​പ​ണി​യി​ലു​ണ്ട്.

ഒ​പ്പം, വെ​ള്ളം ചൂ​ടോ​ടെ​യും ത​ണു​പ്പോ​ടെ​യും സൂ​ക്ഷി​ക്കാ​ൻ ക​ഴി​യു​ന്ന സ്റ്റീ​ൽ ഫ്ലാ​സ്കു​ക​ൾ​ക്കാ​ണ് പ്ലാ​സ്റ്റി​ക് കു​പ്പി​ക​ളേ​ക്കാ​ൾ പ്രി​യം. 250 രൂ​പ മു​ത​ല്‍ വി​ല​യു​ള്ള ബാ​ഗു​ക​ളും 250 രൂ​പ മു​ത​ല്‍ തു​ട​ങ്ങു​ന്ന കു​ട​ക​ളും വി​പ​ണി​യി​ലു​ണ്ട്. പേ​ജു​ക​ളു​ടെ എ​ണ്ണ​മ​നു​സ​രി​ച്ച് നോ​ട്ടു​ബു​ക്കു​ക​ൾ​ക്ക് 20 രൂ​പ മു​ത​ൽ 80 രൂ​പ വ​രെ​യാ​ണ് വി​ല. പു​സ്ത​ക​ങ്ങ​ൾ പൊ​തി​യു​ന്ന ബ്രൗ​ൺ​ഷീ​റ്റ് ഒ​രു റോ​ളി​ന് 30 രൂ​പ മു​ത​ലും വാ​ട്ട​ർ​പ്രൂ​ഫ്ബ്രൗ​ൺ​ഷീ​റ്റി​ന് 80 രൂ​പ​യോ​ള​വും വി​ല​വ​രും. എ​ല്ലാ മേ​ഖ​ല​യി​ലു​മു​ള്ള​വി​ല​വ​ർ​ധ​ന സ്‌​കൂ​ൾ വി​പ​ണി​യെ​യും ബാ​ധി​ച്ചി​ട്ടു​ണ്ട്. പേ​പ്പ​റി​നു വി​പ​ണി​യി​ൽ വി​ല​വ​ർ​ധി​ച്ച​തി​നാ​ൽ നോ​ട്ടു​ബു​ക്കു​ക​ർ​ക്ക് അ​ൽ​പം വി​ല കൂ​ടി​യി​ട്ടു​ണ്ട്.


Join our Whatsapp group for more Live News..
Click to join our Whatsapp group


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *