മലങ്കര: വിളമ്പുകണ്ടം സ്വദേശിയായ യുവാവ് പൊള്ളാച്ചിയിൽ ട്രെയിൻ തട്ടി മരിച്ചു. മലങ്കര പറങ്കിമാമൂട്ടിൽ ഷിനോജ് (41) ആണ് മരിച്ചത്. ഇന്നലെ രാവിലെയാണ് സംഭവം. പിതാവ്: പരേതനായ രാജു. മാതാവ്: അന്നമ്മ. സഹോദരി: ഷീന. ശവസംസ്കാര ശുശ്രൂഷകൾ നാളെ (ജൂൺ 5 വെള്ളി) രാവിലെ 9:30 ന് ചുണ്ടക്കരയിലുള്ള സഹോദരി ഷീനയൂടെ വീട്ടിൽ ആരംഭിക്കും തുടർന്ന് സംസ്‌കാരം 10:30 ന് വിളമ്പുകണ്ടം സെന്റ് സെബാസ്റ്റ്യൻ പള്ളി സെമിത്തേരിയിൽ നടക്കും

