വഴിയിൽ നിന്നും കളഞ്ഞുകിട്ടിയ പണമടങ്ങിയ പേഴ്സ് ഉടമയ്ക്ക് കൈമാറി; മാതൃകയായി ഓട്ടോ ഡ്രൈവർ 

മാനന്തവാടി: വഴിയിൽ നിന്നും കളഞ്ഞുകിട്ടിയ വലിയ തുകയടങ്ങിയ പേഴ്സ് പോലീസ് സ്റ്റേഷനിൽ ഏൽപ്പിച്ച് സത്യസന്ധതയുടെ മാതൃകയായിരിക്കുകയാണ് ഓട്ടോ ഡ്രൈവർ രാജു. മാനന്തവാടി എരുമത്തെരുവ് പിങ്കു നിവാസിൽ രാജു എം.ഡി.യാണ് നാടിന് അഭിമാനമായത്. മാനന്തവാടി കനറാ ബാങ്കിന് സമീപത്തു നിന്നാണ് രാജുവിന് 15,000 രൂപ അടങ്ങിയ പേഴ്സ് ലഭിച്ചത്. യാതൊരു മടിയും കൂടാതെ അദ്ദേഹം ഉടൻ തന്നെ പേഴ്സ് മാനന്തവാടി പോലീസ് സ്റ്റേഷനിലെത്തിച്ചു. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ പേഴ്സിന്റെ ഉടമ പായോട് സ്വദേശി തട്ടാംപറമ്പിൽ മധുസൂദനനാണെന്ന് കണ്ടെത്തി. പോലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ തുക ഉടമയ്ക്ക് കൈമാറി. തന്റെ കഷ്ടപ്പാടിന്റെ ഫലമായ തുക സുരക്ഷിതമായി തിരികെ ലഭിച്ചതിൽ മധുസൂദനൻ രാജുവിന് നന്ദി അറിയിച്ചു. രാജുവിന്റെ ഈ നന്മയെ പോലീസും നാട്ടുകാരും ഒന്നടങ്കം അഭിനന്ദിച്ചു.

 


Join our Whatsapp group for more Live News..
Click to join our Whatsapp group


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *