കൽപ്പറ്റ: ഗാർഹിക/ഗാർഹികേതര പാചകവാതകങ്ങളുടെ വിതരണവുമായി ബന്ധപ്പെട്ട പരാതികൾ ജില്ലാ സപ്ലൈ ഓഫീസിൽ പ്രവർത്തിക്കുന്ന വാർറൂമുകളിലോ താലൂക്ക് തലത്തിൽ പ്രവർത്തിക്കുന്ന വാർ റൂമുകളിലോ പൊതുജനങ്ങൾക്ക് നൽകാവുന്നതാണെന്ന് ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു. അനധികൃതമായി സിലിണ്ടറുകൾ സംഭരിക്കുകയും ഉപയോഗിക്കുകയും ചെയ്യുന്നവർക്കെതിരെ അവശ്യസാധന നിയമപ്രകാരം കർശന നടപടികൾ സ്വീകരിക്കും.
◼️ജില്ലാ സപ്ലൈ ഓഫീസ് – 04936 -202273
◼️താലൂക്ക് സപ്ലൈ ഓഫീസ് – വൈത്തിരി – 04936- 255222
◼️താലൂക്ക് സപ്ലൈ ഓഫീസ് – സു.ബത്തേരി – 04936 -220213
◼️താലൂക്ക് സപ്ലൈ ഓഫീസ് – മാനന്തവാടി – 04935 255222

