മാണ്ഡ്യയിൽ വാഹനാപകടത്തിൽ മലയാളി നഴ്സിങ് വിദ്യാർഥിനി മരിച്ചു

ബെംഗളൂരു: മാണ്ഡ്യയിൽ വാഹനാപകടത്തിൽ മലയാളി നഴ്സിങ് വിദ്യാർഥിനി മരിച്ചു. പത്തനംതിട്ട ഓമല്ലൂർ കടുവിനാൽ അനു മാത്യുവിൻ്റെ മകൾ അലീന സൂസൻ അനു (20) ആണു മരിച്ചത്. മണ്ഡ്യയിൽ സ്വകാര്യ നഴ്സിങ് കോളജിൽ മൂന്നാംവർഷ വിദ്യാർഥിയായിരുന്നു. ഇന്നലെ രാവിലെയായിരുന്നു അപകടം.ഇന്തുവാലുവിലെ സർവീസ് റോഡിൽ വെച്ച് അലീനയും സുഹൃത്തും സഞ്ചരിച്ചിരുന്ന ഇരുചക്രവാഹനത്തിൽ ടിപ്പർ ലോറി ഇടിക്കുകയായിരുന്നു. സുഹൃത്ത് നിസ്സാര പരുക്കുകളോടെ രക്ഷപ്പെട്ടു.മൃതദേഹം മാണ്ഡ്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് (മിംസ്) മോർച്ചറിയിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം നാട്ടിലേക്കു കൊണ്ടുപോയി.

അമ്മ: ലിൻസി സൂസൻ അനു.

സഹോദരൻ: അലൻ അനു..


Join our Whatsapp group for more Live News..
Click to join our Whatsapp group


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *