തിരുവനന്തപുരം: സംസ്ഥാനത്ത് അതിതീവ്രമഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാവകുപ്പ്. വടക്കന്‍ കേരളത്തില്‍ ഇന്നും അതിതീവ്രമഴ തുടരും. കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ചൊവ്വാഴ്ചയും അതിതീവ്രമഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി. ഇന്ന് മൂന്നു് ജില്ലകളിൽ ചുവപ്പ് മുന്നറിയിപ്പ് ആണ്.
ഈ മൂന്നുജില്ലകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. മലപ്പുറം, വയനാട് ജില്ലകളില്‍ അത്യന്തം കനത്തമഴയ്ക്കുള്ള ഓറഞ്ച് മുന്നറിയിപ്പുണ്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട് ജില്ലകളില്‍ മഞ്ഞമുന്നറിയിപ്പും നല്‍കി. വടക്കന്‍ജില്ലകളില്‍ 12 വരെ ശക്തമായ മഴ തുടരും.

